കൊച്ചി: കൊല്ലം, മലപ്പുറം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ കോടതി വളപ്പുകളില്‍ നടന്ന സ്ഫോടനത്തിന് പിന്നിലെ മുഖ്യ സൂത്രധാരനെന്ന് പൊലീസ് കരുതുന്ന അല്‍-ഉമ്മ നേതാവ് അബൂബക്കര്‍ സിദ്ധിഖിയുടെ ചിത്രം പുറത്ത്.നവംബർ ഒന്നിന് മലപ്പുറത്ത് നടന്ന സ്ഫോടനത്തിലും അമോണിയം നൈട്രേറ്റ് ഉപയോഗിച്ചിട്ടുണ്ട് എന്ന് സ്ഥിരീകരിച്ചുകൊണ്ടുള്ള രാസ പരിശോധനഫലം കേരള പൊലീസിന് ലഭിച്ചിട്ടുണ്ട്.ഇതോടെ സ്ഫോടനങ്ങൾക്ക് പിന്നിൽ അല്‍-ഉമ്മ ആണെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം ബലപ്പെടുകയാണ്.മലപ്പുറം സ്ഫോടനത്തിനു പിന്നില്‍ ബേസ് മൂവ്മെന്റ് എന്ന സംഘടനയാണെന്ന് നേരത്തെ തന്നെ പൊലീസിന് സൂചന ലഭിച്ചിരുന്നു.ഇതേതുടർന്ന് ബേസ് മൂവ്മെന്റ് അല്‍ ഉമയെന്ന തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ടുള്ളതാണെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
തമിഴ്നാട് , കര്‍ണ്ണാടക ആന്ധ്ര സര്‍ക്കാരുകള്‍ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരിക്കുന്ന ഇയാള്‍ ചെന്നൈയില്‍ മാത്രം 8 ബോംബ് സ്ഫോടന കേസുകളില്‍ പ്രതിയാണ്.നെല്ലൂര്‍, ചിറ്റൂര്‍, മൈസൂരു എന്നിവിടങ്ങളില്‍ നടന്ന സ്ഫോടനത്തിനു പിന്നിലും ഇയാള്‍ തന്നെയാണെന്നാണ് ദേശായ അന്വേഷണ ഏജന്‍സിയുടെ നിഗമനം. 93 കോയമ്പത്തൂര്‍ സ്ഫോടനത്തിനു ശേഷം അല്‍-ഉമ്മ എന്ന സംഘടന അപ്രത്യക്ഷമായിരുന്നു.എന്നാൽ പിന്നീട് 2013ല്‍ നടന്ന ബംഗ്ലൂര്- ചെന്നൈ -പാട്ന ട്രയിൻ സ്ഫോടനത്തിനു പിന്നാലെയാണ് സിദ്ദിഖിയുടെ പേര് വീണ്ടും ഉയര്‍ന്നു വന്നത്.
അന്ന് നടന്ന സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ ഇയാള്‍ തന്നെയാണെന്ന് പിടിയിലായവര്‍ പൊലീസിനോട് സമ്മതിച്ചിരിന്നു.ഗണ്‍ പൗഡര്‍ അമോണിയം നൈട്രേറ്റ് ഉപയോഗിച്ചുള്ള സ്ഫോടനമാണ് സിദ്ദിഖിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയത്. താരതമ്യേനെ പ്രഹരശേഷി കുറഞ്ഞ സ്ഫോടനങ്ങള്‍ നടത്തുന്നതു വഴി വിഷയത്തില്‍ പൊലീസിനുള്ള ഗൗരവം കുറയ്ക്കാനാണ് നീക്കമെന്നാണ് പൊലീസിന്റെ ഭാഗത്തു നിന്നും ലഭിക്കുന്ന വിശദീകരണം.കൊല്ലത്തും മലപ്പുറത്തും കളക്ടറേറ്റ് വളപ്പില്‍ നടന്ന സ്ഫോടനത്തിനു പിന്നാലെ കര്ണാടകയിലേക്കാണ് അടുത്ത സ്ഫോടനമെന്നാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തൽ.അല്‍-ഉമ്മ സംഘടനക്ക് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ സാന്നിധ്യമുണ്ടെന്നുള്ളതിന് തെളിവാണ് ഇപ്പോള്‍ നടക്കുന്ന സ്ഫോടനങ്ങളിലൂടെ പുറത്തുവരുന്നതെന്നാണ് അന്വേഷണ ഏജൻസിയുടെ നിഗമനം.
Post Your Comments