ചെന്നൈ: മരിച്ചു..മരിച്ചില്ല എന്നു പറഞ്ഞ് ആശുപത്രിയില്‍ കഴിഞ്ഞ ജയലളിതയുടെ ആദ്യ പത്രക്കുറിപ്പ് പുറത്ത്. ജയലളിതയുടെ ആരോഗ്യത്തെ സംബന്ധിച്ച് കൃത്യമായ വിവരങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല. ഒടുവില്‍ ജയലളിത തന്നെ സംസാരിക്കുകയാണ്. ജനങ്ങളുടെ പ്രാര്‍ത്ഥനയാണ് തന്നെ മരണത്തില്‍ നിന്ന് രക്ഷിച്ചതെന്ന് ജയലളിത പറയുന്നു.
ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ഇതാദ്യമായാണ് ജയലളിതയുടെ പേരില്‍ പത്രക്കുറിപ്പ് പുറത്തിറങ്ങുന്നത്. നിങ്ങളുടെ സ്നേഹമുള്ളപ്പോള്‍ ഒരു ശക്തിക്കുമെന്നെ കീഴ്പ്പെടുത്താനാവില്ല. അസുഖം ഭേദമായാല്‍ ഉടന്‍ തിരിച്ചെത്തുമെന്നും ജയലളിതയുടെ പത്രക്കുറിപ്പില്‍ പറയുന്നു. ജയലളിത ആശുപത്രിയില്‍ ആയത് തമിഴ്നാടിനെ ചെറിയ രീതിയിലൊന്നുമല്ല ബാധിച്ചത്. ഇതിന്റെ പേരില്‍ പലരും ജീവനൊടുക്കി.
തന്റെ ആശുപത്രി വാസത്തിന്റെ പേരില്‍ തമിഴ്നാട്ടിലെ ചിലര്‍ ആത്മഹത്യ ചെയ്തതായി ഞാന്‍ മനസിലാക്കുന്നു. നിങ്ങളെല്ലാവരും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുകയാണ്. നിങ്ങളെ നഷ്ടമാകുന്നത് എനിക്ക് സഹിക്കാനാവുന്നതല്ലെന്നും ജയലളിത പറയുന്നു. വരുന്ന ഉപതിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയായ എ.ഐ.എ.ഡി.എം.കെയ്ക്ക് വോട്ടു ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു. ജയലളിത ഉടന്‍ ആശുപത്രി വിടുമെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്.
Post Your Comments