KeralaNews

നോട്ട് അസാധുവാക്കല്‍: വരാനിരിക്കുന്നത് സന്തോഷത്തിന്‍റെ നാളുകള്‍

കൊച്ചി:ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ അസാധുവാക്കിയ കേന്ദ്ര സർക്കാർ തീരുമാനത്തിൽ എന്ത് ചെയ്യുമെന്നറിയാതെ ജനങ്ങൾ പകച്ചു നിൽക്കുകയാണ്.എന്നാൽ, ഈ പ്രതിസന്ധി വൈകാതെ സന്തോഷങ്ങൾക്ക് വഴിമാറിയേക്കുമെന്നാണ് സൂചന.ഇതേ തുടർന്ന് വായ്പാ പലിശ നിരക്കുകൾ കുത്തനെ കുറയുമെന്നാണ് അറിയാൻ കഴിയുന്നത്.ബാങ്ക് വായ്പകളിന്മേലുള്ള ഇ.എം.ഐ നിരക്ക് ഇതോടെ കുറയുന്നതാണ്.

നോട്ടുകൾ നിരോധിച്ചതോടെ ജനങ്ങളുടെ കൈവശമുള്ള പണം കുറഞ്ഞിട്ടുണ്ട്. നിരവധിപേർ കൈവശമുള്ള പണത്തിൽ നല്ലൊരു പങ്ക് ബാങ്കുകളിൽ നിക്ഷേപിക്കുകയും ചെയ്‌തു. എസ്.ബി.ഐ മാത്രം ഒന്നര ദിവസത്തിനുള്ളിൽ നേടിയത് 53,000 കോടി രൂപയുടെ നിക്ഷേപമാണ്. ജനങ്ങൾ ചെലവ് ചുരുക്കാൻ നിർബന്ധിതരായതോടെ ഉത്പന്നങ്ങളുടെ വിലയിൽ കുറവ് വരും .ഇത് നാണയപ്പെരുപ്പം കുറയാൻ വഴിയൊരുക്കും. അതോടെ, പലിശ നിരക്കുകൾ കുറക്കാൻ റിസർവ് ബാങ്കും നിർബന്ധിതരാകും.
ഇന്ത്യയിൽ പ്രചാരത്തിലുള്ള കറൻസി നോട്ടുകളിൽ 85 ശതമാനവും 500, ആയിരം രൂപാ നോട്ടുകളാണ്. ഇത് ഏകദേശം 17 ലക്ഷം കോടി രൂപ വരും. നോട്ടുകൾ അസാധുവാക്കപ്പെട്ടതോടെ ക്രഡിറ്റ് ,ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് എന്നിവയിലൂടെയുള്ള പണമിടപാടുകൾ വർദ്ധിച്ചിട്ടുണ്ട്. നാണയപ്പെരുപ്പം കുറയാൻ ഇതും ഒരു തരത്തിൽ സഹായകമാകും.ഡിസംബർ ഏഴിനാണ് റിസർവ് ബാങ്കിന്റെ അടുത്ത ധന അവലോകന യോഗം. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ അടുത്ത ഒന്നര വർഷത്തിനകം റിസർവ് ബാങ്ക് പലിശ നിരക്കിൽ ഒന്നര ശതമാനം വരെ ഇളവനുവദിക്കുമെന്നാണ് വിലയിരുത്തൽ.

shortlink

Related Articles

Post Your Comments


Back to top button