KeralaNews

കള്ളപ്പണം വെളുപ്പിക്കാന്‍ പുതിയ മാര്‍ഗ്ഗങ്ങളുമായി തട്ടിപ്പുകാര്‍

തിരുവനന്തപുരം: കറന്റ് അക്കൗണ്ടുകൾ വഴി കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമം നടക്കുന്നതായി സൂചന.ഇതിന്റെ അടിസ്ഥാനത്തിൽ ബാങ്കുകൾക്ക് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ അധികൃതർക്കു കൈമാറണമെന്നാണു സർക്കാർ നിർദ്ദേശം.അതെ സമയം തിരുവനന്തപുരത്തു കഴിഞ്ഞ ദിവസം ഇത്തരത്തിൽ ചില കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.

നോട്ടുകൾ നിരോധിച്ചതിനെ തുടർന്ന് വ്യാപാരമേഖലയിൽ മാന്ദ്യം അനുഭവപ്പെടുമ്പോഴും കറന്റ് അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്ന തുകയ്ക്കു പലയിടത്തും കുറവില്ലെന്നും ബാങ്ക് അധികൃതർ പറയുന്നു.ഭവന വായ്പയുടെ തിരിച്ചടവ് കുടിശിക വരുത്തിയതു വ്യാപകമായി അടച്ചുതീർക്കുന്നതും ഏറെക്കാലമായി തിരിച്ചെടുക്കാതിരുന്ന സ്വർണപ്പണയങ്ങൾ തിരിച്ചെടുത്തുതുടങ്ങിയതും നിരീക്ഷണവിധേയമാക്കിയിട്ടുണ്ട്. കള്ളപ്പണക്കാരുടെ സഹായത്തോടെയാണ് ഇത്തരമൊരു നീക്കമെന്നാണ് അധികൃതരുടെ സംശയം.ഇതേ തുടർന്ന് കറന്റ് അക്കൗണ്ടുകളിലൂടെ കള്ളപ്പണം വെളുപ്പിക്കാൻ ചിലർ ശ്രമിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഇത്തരമൊരു നടപടി സർക്കാർ കൈക്കൊണ്ടത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button