IndiaNews

ജിയോയുടെ സൗജന്യസേവനം അവസാനിക്കാറാകുമ്പോൾ വൻ പദ്ധതിയുമായി റിലയൻസ്

സൗജന്യ സേവനങ്ങള്‍ ഡിസംബര്‍ അവസാനിക്കും എന്നിരിക്കെ അടുത്ത ഘട്ടം പദ്ധതികള്‍ റിലയന്‍സ് ആലോചിക്കുന്നു എന്ന് റിപ്പോർട്ട്. ഫൈബര്‍ ടു ദ ഹോം എന്ന പദ്ധതിയാണ് റിലയന്‍സിന്റെ അടുത്ത ലക്ഷ്യം. ഇത് 99% പൂർത്തിയായി എന്നാണ് വിവരം. ഈ പദ്ധതിയിലൂടെ ലഭിക്കുന്ന ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റിന് 1ജിബിപിഎസ് സ്പീഡ് ഉണ്ടാകും.

റിലയന്‍സ് നല്‍കാന്‍ ഉദ്ദേശിക്കുന്ന ജിയോടിവി അടക്കമുള്ള പദ്ധതികളും എഫ്ടിടിഎച്ചിന്‍റെ ഭാഗമാകും. ഒരു വീട്ടിലെ സെക്യൂരിറ്റി സിസ്റ്റം മുതല്‍ ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിയന്ത്രണം വരെ ഈ പദ്ധതിയിലൂടെ സാധ്യമാകും എന്നാണ് സൂചന. ഇന്ത്യയില്‍ എങ്ങും ഫൈബര്‍ ശൃംഖല ഉണ്ടാക്കാനുള്ള നീക്കം മുകേഷ് അംബാനി ആലോചിക്കാൻ തുടങ്ങിയിട്ട് ഒരു ദശാബ്ദത്തിലേറെയായി എന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button