ന്യൂഡൽഹി: ഇന്ത്യയുടെ ലൈറ്റ് കോംപാക്ട് ഹെലികോപ്റ്ററുകൾ സേനയുടെ ഭാഗമാകാനൊരുങ്ങുന്നു.ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡില്‍ നിര്‍മ്മിക്കുന്ന ഹെലികോപ്റ്ററുകളില്‍ ആയുധങ്ങള്‍ ഘടിപ്പിക്കുന്നത് അടക്കമുള്ള അവസാനഘട്ട പണികളിലാണെന്നാണ് റിപ്പോര്‍ട്ട്.ഇവയില്‍ ഘടിപ്പിക്കുന്ന ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകളുടെ പരീക്ഷണം ഇതിനോടകം നടന്നുകഴിഞ്ഞുവെന്ന് എച്ച്എഎല്‍ ചെയര്മാന് സുവര്‍ണ്ണ രാജു പറഞ്ഞു.നാല് ഹെലിക്കോപ്റ്റര്‍ മാതൃകകളാണ് എച്ച്എഎല്‍ നിര്‍മിച്ചത്. ഇതില്‍ മൂന്നാമത്തെ ഹെലിക്കോപ്റ്റര്‍ ലേയിലേക്ക് പറന്ന് ഉയര്‍ന്ന പ്രദേശങ്ങളില്‍ എത്തിപ്പെടാനുള്ള ശേഷി തെളിയിച്ചുകഴിഞ്ഞു.രാജസ്ഥാനിലെ പൊഖ്റാന്‍ മരുഭൂമിയില്‍ 2016ല്‍ നടന്ന വ്യോമസേനയുടെ അഭ്യാസപ്രകടനത്തിനിടെ റോക്കറ്റുകളും ഇത്തരം ഹെലിക്കോപ്റ്ററുകളില്‍ നിന്നും പരീക്ഷിച്ചിട്ടുണ്ടായിരുന്നു.
ബെല്‍ജിയം നിര്‍മിത 70 എംഎം മിസൈലും ഫ്രഞ്ച് നിര്‍മിത 20 എംഎം തോക്കുമാണ് ഈ ഹെലിക്കോപ്റ്ററുകളില്‍ ഉപയോഗിക്കുക.മറ്റു രാജ്യങ്ങളില്‍ നിന്നും ഇന്ത്യ നിര്‍മിക്കുന്ന എല്‍സിഎച്ച് ഹെലിക്കോപ്റ്ററുകള്‍ക്ക് ആവശ്യക്കാരുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇതേ തുടർന്ന്ഇത്തരം ഹെലിക്കോപ്റ്ററുകള്‍ കൂടുതലായി നിര്‍മിക്കാനും എച്ച്എഎല്ലിന് പദ്ധതിയുണ്ടെന്നും സുവര്‍ണ്ണ രാജു വ്യക്തമാക്കുകയുണ്ടായി.സൈന്യത്തിന് ലൈറ്റ് കോംപാക്ട് ഹെലികോപ്റ്ററുകൾ മുതൽക്കൂട്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments