India

രണ്ടരമാസത്തേക്ക് വിമാനത്താവളം അടച്ചിടുന്നു

ബംഗളൂരു● ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം അടുത്ത വര്‍ഷമാദ്യം രണ്ടര മാസത്തേക്ക് അടച്ചിടും. എന്നാല്‍ ഇത് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (ബിയാല്‍) പ്രസ്താവനയില്‍ അറിയിച്ചു.

റണ്‍വേ നവീകരണത്തിന്റെ ഭാഗമായാണ് നടപടി. 2017 ഫെബ്രുവരി 19 മുതല്‍ ഏപ്രില്‍ 30 വരെ ദിവസവും രാവിലെ 10.30 മുതല്‍ വൈകുന്നേരം 5.00 മണിവരെയാകും വിമാനത്താവളം അടച്ചിടുക. ഇതിനനുസരിച്ച് വിമാനങ്ങളുടെ ഷെഡ്യൂള്‍ പുനക്രമീകരിക്കുമെന്നും ബിയാല്‍ അറിയിച്ചു. എയ്റോ ഇന്ത്യ ഷോയുടെ ഭാഗമായും ഫെബ്രുവരിയില്‍ റണ്‍വേ അടച്ചിടേണ്ടി വരും.

റണ്‍വേയുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി രണ്ട് റാപ്പിഡ് എകിസ്റ്റ് ടാക്സി വേകള്‍ ബിയാല്‍ നിര്‍മ്മിക്കുന്നുണ്ട്. നിലവില്‍ മണിക്കൂറില്‍ 38 വിമാനങ്ങള്‍ കൈകാര്യം ചെയ്യാനാണ് റണ്‍വേയ്ക്ക് ശേഷിയുള്ളത്. പുതുതായി റാപ്പിഡ് എകിസ്റ്റ് ടാക്സിവേകള്‍ വരുന്നതോടെ ഇത് 48 വിമാനങ്ങളായി ഉയര്‍ത്താന്‍ കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button