KeralaNews

നോട്ട് അസാധുവക്കല്‍ മൂലം ആഹാരം നിഷേധിക്കപ്പെട്ട ദമ്പതികള്‍ക്ക് തുണയായ മനുഷ്യസ്നേഹിയെപ്പറ്റി അറിയാം

തിരുവനന്തപുരം: രാജ്യത്ത് ആയിരം,അഞ്ഞൂറ് നോട്ടുകൾ അസാധുവാക്കിയതോടെ പലരും പെട്ട് പോയി എന്ന് തന്നെ പറയേണ്ടി വരും.കാരണം അർധരാത്രിയോടെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നത്.എന്നാൽ ഇതിനു മുൻപേ യാത്ര തുടങ്ങിയവരും മുന്‍കൂര്‍ തീരുമാനം എടുത്തവരുമാണ് വലഞ്ഞത്.എന്നാൽ അങ്ങനെ വലഞ്ഞവര്‍ക്ക് സഹായഹസ്തവുമായെത്തിയവരുമുണ്ട്.അത്തരത്തിൽ ഒരാളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.സംഭവം വേറെങ്ങുമല്ല നടന്നത് ,നമ്മുടെ സ്വന്തം തിരുവനന്തപുരത്തു തന്നെയാണ്.

ഭാര്യയ്ക്ക് മെഡിക്കല്‍ ടെസ്റ്റു നടത്താന്‍ രാവിലെ ആഹാരം പോലും കഴിക്കാതെ ചിറയിന്‍കീഴ് ടൗണില്‍ എത്തിയ സുജിത്തും കുടുംബവും നോട്ട് നിരോധനത്തില്‍ വലഞ്ഞു. ആശുപത്രയില്‍ ആയിരവും അഞ്ചൂറും എടുക്കും. ഇല്ലെങ്കില്‍ കാര്‍ഡ് നല്‍കാം. എന്നാല്‍ എങ്ങനെ ആഹാരം കഴിക്കും. അതായിരുന്നു ഇവരുടെ പ്രശ്‌നം. കടകള്‍ കയറിയിറങ്ങി മടുത്ത സുജിത്ത് അവസാനം ചിറയിന്‍കീഴ് തട്ടുകട എന്ന സ്ഥാപനത്തില്‍ എത്തുകയായിരുന്നു. മുന്‍ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ കൈയിലുള്ള 500 രൂപ എടുക്കുമോ എന്നാണ് സുജിത് സ്ഥാപനയുടമയോട് ചോദിച്ചത്.എന്നാൽ കടക്കാരന്റെ മറുപടി കേട്ട് സുജിത് ഞെട്ടി, ‘സര്‍ക്കാര്‍ ഇറക്കിയതാണെങ്കില്‍ ഞാന്‍ എടുക്കും’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.അവിടെയും തീർന്നില്ല കടയുടമയുടെ സഹായമനസ്ഥിതി .വിശക്കുന്നവര്‍ക്ക് കാശില്ലെങ്കിലും ആഹാരം നല്‍കുമെന്നും കടയുടമയുടെ മറുപടി ഉടൻ എത്തി.

വിശക്കുന്നവർക്ക് ഒരു നേരത്തെ ഭക്ഷണം നല്കാൻ വിസമ്മതിക്കുന്ന ഭൂരിപക്ഷ സമൂഹത്തിൽ ഇത്തരക്കാർ വിരളമായിരിക്കും.നോട്ടിന് പേപ്പറിന്റെ വിലപോലുമില്ലാത്ത അവസ്ഥയില്‍ തങ്ങള്‍ക്കു വയറുനിറയെ ഭക്ഷണം തന്ന കടയുടമയ്ക്കുള്ള നന്ദിയായിട്ടാണ് ഫേസ്ബുക്കിൽ പോസ്റ്റിട്ടതെന്ന് സുജിത് പറയുന്നു

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം

ഞാന്‍ സുജിത്ത് ഇന്ന് എനിക്ക് ഉണ്ടായ ഒരു അനുഭവം ആണ് ഞാന്‍ നിങ്ങളോട് പറയുന്നത്.
വൈഫിന് ഒരു ടെസ്റ്റ് നടത്താന്‍ ഉണ്ടായിരുന്നു. .കാലത്തെ ആഹാരം കഴിക്കാതെ വേണം ഇത് എടുക്കാന്‍ 4 തവണ ബ്ലഡ് എടുത്തു .കാലത്തെ വീട്ടില്‍ നിന്നും ഒന്നും കഴിക്കാതെ ഇറങ്ങിയതായിരുന്നു ഞങ്ങള്‍ അതു കൊണ്ട് തന്നെ ടെസ്റ്റ് കഴിഞ്ഞപ്പോള്‍ മണി 12.കലശലായ വിശപ്പും ഞങ്ങള്‍ അടുത്തു കണ്ട ഹോട്ടലില്‍ കയറി.
ചിറയിന്‍കീഴ് ഹേട്ടലുകള്‍ക്ക് പഞ്ഞം ഇല്ലല്ലോ പക്ഷേ ഇന്നേ ദിവസത്തിന്റെ പ്രത്യേകത  ഞാനങ്ങു മറന്നു.കൈയില്‍ ഉണ്ടായിരുന്ന ചില്ലറ കൊടുത്തു ബൈക്കില്‍ കാലത്തെ പെട്രോള്‍ അടിച്ചു ഇപ്പോള്‍ കൈയില്‍ 500 ന്റെ 2 നോട്ടുകള്‍ മാത്രം .എല്ലാ വ്യാപാര സ്ഥാപനങ്ങളുടേയും ഹോട്ടലുകളുടേയ്യും മുന്നില്‍ തൂക്കി ഇട്ട നിലയില്‍ കുറേ ബോഡുകള്‍ ഇവിടെ 500, 1000, നോട്ടുകള്‍ എടുക്കില്ല.നോട്ടിന് പേപ്പറിന്റെ വില പോലും ഇല്ലാത്ത അവസ്ഥ എന്നു കേട്ടിട്ടല്ലേ ഉള്ളു ഇന്ന് അനുഭവിച്ച്‌ അറിഞ്ഞു.ഞാന്‍ ആഹാരം കഴിക്കാനായി ചിറയിന്‍കീഴ് മൊത്തം കറങ്ങി രക്ഷയില്ല നോട്ട് ആരും എടിക്കില്ല എന്ന കര്‍ശനമായ തീരുമാനം.വിശക്കുന്ന ഒരു മനുഷ്യനാണ് എന്ന പരിഗണനപോലും ഇല്ലാത്ത സമൂഹം
അവസാനം ബോര്‍ഡ് ഇല്ലാത്ത ഒരു കട ഞാന്‍ കണ്ടെത്തി സ്വാമിജി ഹോസ്പിറ്റലിന്റെ എതിര്‍വശം ചിറയിന്‍കീഴ് തട്ടുകടആദ്യമെ ഞാന്‍ ചോദിച്ചത് 500 ന്റെ നോട്ട് എടുക്കുമൊ എന്നാണ്
അദ്ദേഹത്തിന്റെ മറുപടി കേട്ടപ്പോള്‍ സത്യത്തില്‍ ബഹുമാനം തോന്നി
അയാള്‍ പറഞ്ഞത്
‘സര്‍ക്കാര്‍ അച്ചടിച്ചത് ആണേല്‍ ഞാനെടുക്കും വിശക്കുന്നവര്‍ക്ക് കാശില്ലങ്കിലും ആഹാരം കൊടുക്കും ഞങ്ങള്‍ ‘എന്ന്.കൂടെ ഒരു ചിരിയുംമനുഷ്യനെ മനുഷ്യന്‍ മനസിലാക്കിയില്ലെങ്കില്‍ പിന്നെ എന്തുണ്ടായിട്ടെന്താ ഒരു പക്ഷെ ഈ പോസ്റ്റ് കാണുകയാണെങ്കില്‍ അദ്ദേഹത്തിന് ഉണ്ടാകുന്ന സന്തോഷമാണ് ഞാന്‍ ഉദ്ദേശിച്ചത് എനിക്ക് കൊടുക്കാന്‍ കഴിയുന്ന ഒരു ചെറിയ സമ്മാനം.അദ്ദേഹം കാണും വരെ ഷെയര്‍ ചെയ്യണെ മനുഷ്യത്വം മരിച്ചിട്ടില്ല എന്ന് എല്ലാവരം അറിയട്ടെ

shortlink

Related Articles

Post Your Comments

Related Articles


Back to top button