തിരുവനന്തപുരം: കാവി ധരിച്ചെത്തിയതിനാല്‍ ഹോട്ടലില്‍ ഭക്ഷണം നിഷേധിച്ചതായ് പരാതി. അരുവിപ്പുറം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഹരിക്കാണ് കാവിമുണ്ട് ധരിച്ചതിന്റെ പേരില്‍ ഹോട്ടലിലില്‍ ഭക്ഷണം നിഷേധിച്ചത്. പാപ്പനംകോട്ടെ ഹോട്ടലിലാണ് സംഭവം. ഇതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തിട്ടുണ്ട്.
ആശ്രമ സന്ദര്‍ശനമായതുകൊണ്ടാണ് കാവിമുണ്ട് ധരിച്ചതെന്ന് പരാതിക്കാരനായ ഹരി ഹോട്ടല്‍ അധികൃതരെ അറിയിച്ചെങ്കിലും ഭക്ഷണം നല്‍കിയില്ലന്നാണ് പരാതി. ഭാരതീയ സംസ്‌കാരത്തിന്റെ ചിഹ്നമായ കാവി നിറത്തെ മാത്രമല്ല ഭക്ഷണം കഴിക്കാനുള്ള തന്റെ അവകാശത്തെയും ഹോട്ടലുടമ ലംഘിച്ചതായി പരാതിയില്‍ പറയുന്നു. അതേസമയം സംസ്ഥാനത്തെ ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്ക് ഡ്രസ്‌കോഡ് ഉണ്ടെന്നത് കേട്ടുകേഴ്‌വി ഇല്ലാത്തതാണെന്ന് കമ്മിഷന്‍ പറയുകയുണ്ടായി.
ഇതു സംബന്ധിച്ച് അന്വേഷണം നടത്തി വിശദീകരണം സമര്‍പ്പിക്കാന്‍ കമ്മിഷന്‍ ആക്റ്റിംഗ് ചെയര്‍പേഴ്‌സണ്‍ പി. മോഹനദാസ് വിനോദസഞ്ചാരവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഹോട്ടല്‍ എം.ഡി യും വിശദീകരണം നല്‍കണം. സംഭവം നടന്ന ജനുവരി 20 ന് വൈകിട്ട് 6 മുതല്‍ 10 വരെയുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ ഹാജരാക്കണമെന്നും കമ്മിഷന്‍ അറിയിച്ചിട്ടുണ്ട്.
Post Your Comments