
റഷ്യ: കുട്ടികൾക്ക് മാതൃകയാക്കേണ്ട അധ്യാപകരൊക്കെ ഇങ്ങനെ തുടങ്ങിയാൽ എന്ത് ചെയ്യുമല്ലേ.അനാട്ടമി ക്ലാസില്‍ സ്വന്തം തുണിയുരിഞ്ഞ് ക്ലാസ്സെടുത്ത അധ്യാപകനാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം.റഷ്യയിലാണ് സംഭവം.ടെജെസ്ടന്‍ സ്റ്റേറ്റ് മെഡിക്കല്‍ അക്കാദമിയിലെ അനാട്ടമി അദ്ധ്യാപകനായ കാമില്‍ മേഗ്മോവ് ആണ് ക്ലാസ്സിനിടയില്‍ അപ്രതീക്ഷിതമായി പൂര്‍ണ്ണ നഗ്നനായത്.
പ്ലാറ്റ് ഫോമില്‍ നിന്ന് ഇറങ്ങി അധ്യാപകൻ ക്ലാസ് മുഴുവന്‍ നടന്നതോടെ വിദ്യാര്‍ത്ഥികള്‍ എന്ത് ചെയ്യുമെന്ന അറിയാത്ത അവസ്ഥയിലായി .നിവർത്തിയില്ലാതെ പെണ്‍കുട്ടികള്‍ ക്ലാസ്സില്‍ നിന്നും ഇറങ്ങിയോടി.ഒടുവില്‍ അദ്ധ്യാപകന്‍ വസ്ത്രങ്ങള്‍ വീണ്ടും ധരിച്ചപ്പോഴാണ് തിരികെ ക്ലാസ്സില്‍ കയറിയത്. പത്തുവര്‍ഷമായി അധ്യാപകനായ കാമില്‍ മേഗ്മോവ് ഇത്തരത്തിൽ പെരുമാറാൻ കാരണം എന്താണെന്ന് അറിയില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു.എന്തായാലും അധ്യാപകന്റെ അത്മാര്‍ഥത കണക്കിലെടുത്ത് അധികൃതര്‍ ഉടന്‍ തന്നെ സസ്പെന്‍ഷന്‍ അടിച്ചു കയ്യിൽ കൊടുത്തു.
Post Your Comments