NewsIndia

ടിപ്പു ജയന്തി ആഘോഷ ചടങ്ങിനിടെ മൊബൈലില്‍ അശ്ലീല വീഡിയോ കണ്ട മന്ത്രി വിവാദത്തില്‍

ബംഗളുരു: മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കണ്ടതിനെത്തുടര്‍ന്ന് കര്‍ണാടകയില്‍ ഒരു മന്ത്രി കൂടി വിവാദത്തില്‍പ്പെട്ടു. പ്രാഥമിക-ദ്വിതീയ വിദ്യാഭ്യാസമന്ത്രി തന്‍വീര്‍ സെയ്ത് ആണ് അശ്‌ളീല വീഡിയോ കണ്ടത്. ടിപ്പു ജയന്തി പരിപാടി നടക്കവെ, സ്റ്റേജില്‍ ഇരിക്കുകയായിരുന്ന, തന്‍വീര്‍ മൊബൈലില്‍ അശ്ലീല വീഡിയോ കാണുന്നത്, ക്യാമറയില്‍ പതിയുകയായിരുന്നു.

ഈ ദൃശ്യം പിന്നീട് സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുകയും ചെയ്തു.സംഭവം വിവാദമായതോടെ തന്‍വീര്‍ സെയ്ത് രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷകക്ഷിയായ ബി ജെ പി രംഗത്തെത്തിയിട്ടുണ്ട്.രണ്ടുവര്‍ഷം മുമ്ബ്, മൂന്നു ബി ജെ പി എംഎല്‍എമാര്‍ നിയമസഭയില്‍ മൊബൈലില്‍ അശ്ലീല വീഡിയോ കാണുന്ന ദൃശ്യം കര്‍ണാടക രാഷ്ട്രീയത്തിൽ വിവാദമായിരുന്നു.

രാജി വച്ചില്ലെങ്കിൽ തന്‍വീര്‍ സെയ്തിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി സിദ്ദരാമയ്യ തയ്യാറാകണമെന്നാണ് ബിജെപിയുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button