IndiaNews

കാണാതായ ജെഎൻയു വിദ്യാർഥി ബിഹാറിലുള്ളതായി സൂചന

ന്യൂഡൽഹി:കാണാതായ ജെ എൻ യു വിദ്യാർത്ഥി നജീബ് അഹമ്മദ് ബീഹാറിലുള്ളതായി വിവരം.ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ നജീബ്് ജങ്ങാണ് ഇക്കാര്യം അറിയിച്ചത്.ഡല്‍ഹി പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘത്തിനാണു സൂചന ലഭിച്ചത്.ബിഹാറിലെ ദര്‍ബംഗ ടൗണില്‍ നജീബിനെ കണ്ടതായി പറയപ്പെടുന്നു.ഈ പ്രദേശത്ത് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയെന്നു നജീബ് ജങ് പറഞ്ഞു.

ജെ എൻ യു വിദ്യാർത്ഥി യുടെ തിരോധാനത്തിൽ വൻ പ്രതിഷേധമാണ് ഡൽഹിയിൽ അരങ്ങേറിയത്. നജീബിന്റെ അമ്മയെ പോലീസ് വലിച്ചിഴച്ചത് വലിയ വിമർശനത്തിന് ഇടനൽകിയിരുന്നു.ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍റെ നേതൃത്വത്തില്‍ നജീബിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ടു ഡല്‍ഹിയില്‍ പ്രതിഷേധ സമരങ്ങളും സംഘടിപ്പിച്ചിരുന്നു.

നജീബിനെ കാണാതായി 25 ദിവസം പിന്നിട്ടിട്ടും അന്വേഷണത്തില്‍ പുരോഗതിയില്ലെന്നു വ്യാപക വിമർശനം ഉയർന്നിരുന്നു. കെജ്‌രിവാൾ ഈ വിഷയത്തിൽ രാഷ്ട്രപതിയെ കാണുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button