തിരുവനന്തപുരം:അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ അസാധുവാക്കിയതോടെ വലഞ്ഞത് സാധാരണ ജനങ്ങൾ.തൃശൂർ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പൂജാരിക്ക് ഇന്നലെ ഡിസ്ചാർജ് ബില്ല് ലഭിച്ചത് 1200 രൂപയാണ്.ആയിരത്തിന്റെ നോട്ടുമായി ബില്ല് അടയ്ക്കാനെത്തിയ അദ്ദേഹത്തോട് ആശുപത്രി അധികൃതർ പണം സ്വീകരിക്കാൻ കഴിയില്ലെന്ന് തീർത്ത് പറയുകയായിരിന്നു.എന്നാൽ രോഗി പൂജാരി തന്റെ പ്രതിഷേധമറിയിക്കാൻ തിരഞ്ഞെടുത്തതു വേറിട്ട വഴിയായിരുന്നു.നേരെ വീട്ടിലെത്തി ദക്ഷിണയായി ലഭിച്ച നാണയത്തുട്ടുകൾ കിഴിയായി കെട്ടി 1200 രൂപ തികച്ച് ആശുപത്രിയിലെത്തി. ഈ കിഴി ആശുപത്രി കാഷ് കൗണ്ടറിനു മുന്നിൽ വച്ചു. അതെ സമയം 1200 രൂപയുടെ നാണയങ്ങൾ കണ്ടപ്പോൾ ജീവനക്കാർ അമ്പരന്നു.നാണയങ്ങൾ സ്വീകരിക്കാനും കഴിയില്ലെന്നു പറഞ്ഞതു വാക്കേറ്റത്തിൽ കലാശിക്കുകയായിരുന്നു. ഒടുവിൽ പിന്നീടു പണമെത്തിച്ചാൽ മതിയെന്ന് പറഞ്ഞു തിരിച്ചയപ്പിക്കുകയായിരിന്നു.
ചേർത്തലയിൽ ബിവറേജസ് കോർപ്പറേഷന് മുന്നിൽ ലോട്ടറി എടുത്താൽ ചില്ലറ നൽകാമെന്ന് ലോട്ടറിക്കാർ വാഗ്ദാനം നൽകിയത് ബിവറേജസുകാർക്കും കുപ്പിയെടുക്കാൻ വാങ്ങാൻ വന്നവർക്കും ആശ്വാസകരമായി.എന്നാൽ മിക്ക ബിവറേജസ് ഷോപ്പുകളിലും നോട്ട് മാറ്റിക്കൊടുക്കൽ സംഘങ്ങൾ ഉണ്ടായിരുന്നു. 1000 രൂപ നോട്ടിന് എട്ട് 100 രൂപ നോട്ടും 500 രൂപ നോട്ടിന് നാല് 100 രൂപ നോട്ടുമാണ് നൽകിയിരുന്നത്.
Post Your Comments