ന്യൂഡൽഹി: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ അസാധുവാക്കിയത് രാജ്യത്തെ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. പുതിയ രൂപത്തിലും നിറത്തിലുമുള്ള 1000 രൂപാ നോട്ട് ഏതാനും മാസങ്ങള്‍ക്കകം പുറത്തിറക്കും.നിലവിലുള്ള ഘടനയിൽ മാറ്റം വരുത്തിയായിരിക്കും പുതിയ നോട്ടുകൾ ഇറക്കുക എന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
സര്‍ക്കാരിന് തീരുമാനമെടുക്കാനുള്ള ഇച്ഛാശക്തി തിരികെ കൊണ്ടുവരിക എന്നതായിരുന്നു ബി.ജെ.പി. സര്‍ക്കാര്‍ ആദ്യകാലത്ത് നേരിട്ട പ്രധാന വെല്ലുവിളി.കേന്ദ്രത്തിന്റെ സാമ്പത്തിക നടപടികള്‍ അടുത്ത ഏതാനും ദിവസത്തേക്ക് ചെറുകിട കച്ചവടങ്ങളെ ബാധിക്കും. എന്നാല്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഇത് ഉപകാരപ്രദമാകുമെന്നും അതോടൊപ്പം കള്ളപ്പണം സൂക്ഷിച്ചിരിക്കുന്നവർക്ക് വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറയുകയുണ്ടായി.
Post Your Comments