സാധാരണക്കാര്‍ക്ക് മാത്രമല്ല പ്രവാസി മലയാളികളും എന്തു ചെയ്യണമെന്നറിയാതെ ഉഴലുകയാണ്. ഈ 500ന്റെയും 1000ന്റെയും നോട്ട് വെച്ച് ഇനി എന്തു ചെയ്യണം? പരിഭ്രാന്തരാകേണ്ടതില്ല, നിങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കുക. ഡിസംബര്‍ 31 വരെ ബാങ്കുകളിലൂടെ പണം മാറിയെടുക്കാമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പുറത്തുവന്നുവെങ്കിലും ജനങ്ങളുടെ സംശയങ്ങളും ആശങ്കകളും മാറിയിട്ടില്ല.
എന്തുചെയ്യണമെന്നറിയാതെ അന്തം വിട്ടിരിക്കുന്ന പ്രവാസികളോട് പറയാനുള്ളത്. കറന്‍സി കൈമാറാന്‍ എക്സ്ചേഞ്ചുകളെ സമീപിച്ചുവെങ്കിലും പുതിയ സാമ്പത്തിക പരിഷ്‌കരണത്തിന്റെ പശ്ചാത്തലത്തില്‍ 500, 1000 നോട്ടുകള്‍ സ്വീകരിക്കാന്‍ എക്സ്ചേഞ്ചുകള്‍ തയ്യാറാവാത്തതാണ് പ്രവാസികളെ പ്രതിസന്ധിയിലാക്കിയത്.
1. പണം എന്‍ആര്‍ഒ (NRO saving account) അക്കൗണ്ടില്‍ നിക്ഷേപിക്കുക. രാജ്യത്തിനു പുറത്തു താമസിക്കുന്നവര്‍ക്കുള്ള സേവിംഗ്സ് അക്കൗണ്ട് ആണ് എന്‍ആര്‍ഒ അക്കൗണ്ട്. സ്വന്തം രാജ്യത്ത് നിന്നും വിദേശിയായ നിങ്ങള്‍ക്ക് ലഭിക്കേണ്ട പണം ഈ അക്കൗണ്ടില്‍ നിക്ഷേപിക്കന്നതു വഴി കൈയ്യിലുള്ള പണം നഷ്ടപ്പെടുമെന്ന ആശങ്ക ഒഴിവാക്കാം. നിക്ഷേപിക്കുന്ന പണം ആവശ്യാനുസരണം ഏത് രീതിയിലേക്ക് മാറ്റിയെടുക്കാനും ഈ സംവിധാനത്തിലൂടെ സാധ്യമാണ്.
വിദേശത്തു നിന്നും രാജ്യത്തേക്ക് തിരിച്ചെത്തിയാല്‍ അക്കൗണ്ട് ടൈപ്പില്‍ നിന്നും സാധാരണ സേവിംഗ്സ് അക്കൗണ്ട്സിലേക്ക് മാറാനുള്ള സൗകര്യവും ഇതില്‍ ലഭ്യമാണ്. മിനിമം ബാലന്‍സായി 10,000 രൂപ മാത്രമാണ് ആവശ്യമെന്നതും ഈ എന്‍ആര്‍ഐ അക്കൗണ്ടിന്റെ പ്രത്യേകതയാണ്.
2.എന്‍ആര്‍ഒ അക്കൗണ്ടിന്റെ മറ്റ് പ്രത്യേകതകള്‍
1.സൗജന്യമായി പണം കൈമാറാം.
2.അക്കൗണ്ടില്‍ നിലനിര്‍ത്തേണ്ടത് 10000 രൂപ മാത്രം
3.ലോകത്ത് എവിടെ നിന്നും അക്കൗണ്ടിലൂടെ സാമ്പത്തിക ഇടപാടുകള്‍ നടത്താം
4. ആവശ്യാനുസരണം അക്കൗണ്ട് ടൈപ്പിനെ മാറ്റാം
5. പുതിയ അക്കൗണ്ട് ഹോള്‍ഡേര്‍സിന് സൗജന്യ ചെക്ക് ബുക്കും എടിഎം കാര്‍ഡും
6. എന്‍ആര്‍ഒ അക്കൗണ്ടിനെ ഇരട്ട ടാക്സ് സംവിധാനത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്
7. സ്വന്തം രാജ്യത്തെ വ്യക്തിയുമായി ചേര്‍ന്ന് ജോയിന്റ് എന്‍ആര്‍ഒ അക്കൗണ്ട് ആരംഭിക്കാവുന്നതാണ്
ഡിസംബര്‍ 30നു ശേഷം ഇന്ത്യയിലെത്തുന്ന പ്രവാസികള്‍ക്കായും സര്‍ക്കാര്‍ നിര്‍ദ്ദേശം പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. പണം മാറാനായി ഡിസംബര്‍ 30 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. എന്നാല്‍, എത്തുന്ന പ്രവാസികള്‍ക്ക് നേരിട്ട് ആര്‍ബിഐ ഓഫീസുകളിലൂടെ പണം മാറിയെടുക്കാം. പണം മാറാന്‍ വൈകിയതിന്റെ കാരണവും തിരിച്ചറിയല്‍ രേഖകളും ഇതിനോടെപ്പം സമര്‍പ്പിക്കേണ്ടതാണ്. സത്യവാങ്മൂലം, തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പുകള്‍, പാന്‍ കാര്‍ഡ് നമ്പര്‍ തുടങ്ങിയവ സമര്‍പ്പിക്കേണ്ടതാണ്.
Post Your Comments