ന്യൂഡൽഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ അസാധുവാക്കിയ തീരുമാനം പാകിസ്ഥാന് 500 കോടി നഷ്ടമാക്കിയെന്ന് വിവരം. പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ മേല്‍നോട്ടത്തില്‍ അച്ചടിച്ച് ഇന്ത്യയിലേക്കെത്തുന്ന വ്യാജനോട്ടുകൾ വഴി ഐഎസ്‌ഐ പ്രതിവര്‍ഷം 500 കോടി ലാഭം നേടുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ വിവരം.
പുറം രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വ്യാജനോട്ടുകൾ എത്താറുണ്ട്. ഈ പണം ഇന്ത്യയില്‍ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതിന് ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ട് . ഇതിലൂടെ ഇന്ത്യൻ സമ്പദ്ഘടനയെ താറുമാറാക്കാനും കഴിയും. ഐഎസ്‌ഐയുടെ നേതൃത്വത്തില്‍ കള്ളനോട്ടുകള്‍ കടത്തുന്നതായി ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നെങ്കിലും നടപടികൾ സ്വീകരിക്കാൻ സർക്കാരിന് കഴിഞ്ഞിരുന്നില്ല.എന്നാൽ ഉയര്‍ന്ന മൂല്യമുള്ള രൂപാ നോട്ടുകള്‍ അസാധുവാക്കിയതോടെ ഈ പ്രശ്‌നത്തിന് ഒരു പരിഹാരമായതാണ് കണക്ക് കൂട്ടൽ.
Post Your Comments