വാഷിംഗ്‌ടൺ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് മുന്നേറ്റം തുടരുന്നു. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ട്രംപ് ലീഡ് നേടിയിരുന്നു. പക്ഷെ പിന്നീട് പുറകോട്ട് പോയി. എന്നാൽ അവസാനഘട്ടത്തില്‍ വന്‍ തിരിച്ചുവരവാണ് നടത്തുന്നത്. 244 ഇലക്ടറല്‍ വോട്ടുകള്‍ ട്രംപ് നേടിയപ്പോള്‍ ഹിലരിക്ക് 209 ഇലക്ടറല്‍ വോട്ടുകളാണുള്ളത്. 50 സംസ്ഥാനങ്ങളില്‍ 40 ഇടത്ത് വോട്ടെണ്ണല്‍ പൂര്‍ത്തിയായിരിക്കുകയാണ്.
നോര്‍ത്ത് ഡക്കോട്ട, സൗത്ത് ഡക്കോട്ട, വയോമിംഗ്, നെബ്രസ്‌ക,കന്‍സാസ്, ഒകലഹോമ, ടെക്‌സാസ്, അര്‍ക്കന്‍സാസ്, ലൂസിയാന, മിസ്സിസ്സിപ്പി, അലബാമ, ടെന്നസ്സി, കെന്‍റക്കി, ഇന്ത്യാന, വെസ്റ്റ് വെര്‍ജീനിയ, സൗത്ത് കരോളിന എന്നിവിടങ്ങളില്‍ ട്രംപിനാണ് മുൻതൂക്കം. എന്നാൽ ഇല്ലിനോയിസ്, ന്യൂയോര്‍ക്ക്, മേരിലാന്‍ഡ്, ന്യൂജേഴ്‌സി, കണക്ടികട്ട്, വെര്‍മോണ്ട്, റോഡ് ഐലന്റ്, മസാച്ചുസെറ്റ്സ് എന്നിവിടങ്ങളില്‍ ഹിലാരി മുന്നേറുന്നുണ്ട്.
197 ഇലക്ട്രല്‍ വോട്ടുമായി ഹിലരി മുന്നേറിയപ്പോള്‍ വിജയപ്രതീക്ഷ തോന്നിയെങ്കിലും ഉടന്‍ തന്നെ ലീഡ് തിരിച്ചുപിടിച്ച് ട്രംപ് മേധാവിത്വം ഉറപ്പിച്ചു. ആറ് സ്വിംഗ് സ്‌റ്റേറ്റുകളില്‍ അഞ്ചും ട്രംപിന് അനുകൂലമായി വോട്ട് ചെയ്തു. നിര്‍ണായകമായ ഒഹായോയിലും ഫ്‌ളോറിഡയിലും ട്രംപ് വിജയം നേടി. പോപ്പുലര്‍ വോട്ടിലും ട്രംപാണ് മുന്നില്‍. വോട്ടെണ്ണിയ 32 സംസ്ഥാനങ്ങളില്‍ 19 ഇടത്ത് ട്രംപും 13 സംസ്ഥാനങ്ങളില്‍ ഹിലരിയും വിജയിച്ചു. നോര്‍ത്ത് കരോലിന, പെന്‍സില്‍വാനിയ, ഫ്‌ളോറിഡ, വിര്‍ജിനിയ എന്നിവയും വിജയത്തെ നിര്‍ണയിക്കുന്ന സംസ്ഥാനങ്ങളാണ്. ഇല്ലിനോയി, ന്യൂജേഴ്‌സി, മേരിലാന്‍ഡ് ന്യൂയോര്‍ക്ക്, റോഡ് ഐലന്‍ഡ്, ഡെലാവെയര്‍, ഡിസ്ട്രിക്ട് ഒഫ് കൊളംബിയ (ഡിസി) എന്നിവിടങ്ങളില്‍ ഹിലരി ജയിച്ചു.
അമേരിക്കയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റോ ഏറ്റവും പ്രായം ചെന്ന പ്രസിഡന്റോ വൈറ്റ് ഹൗസിലേക്കെത്തുകയെന്ന് ഉച്ചയോടെ അറിയാം.പുതിയ പ്രസിഡന്റ് 2017 ജനുവരി 20നാണ് സ്ഥാനമേല്‍ക്കുക. യുഎസിലെ തെരഞ്ഞെടുപ്പ് ഫലം ആകാംക്ഷയോടെയാണ് ലോകജനത ഉറ്റുനോക്കുന്നത്. ഇന്നലെ രാവിലെ ആരംഭിച്ച വോട്ടെടുപ്പില്‍ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. അമേരിക്കയുടെ നാല്പത്തിയഞ്ചാമത് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിന് 20കോടിയിലധികം വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. ആകെയുള്ള 20 കോടി വോട്ടര്‍മാരില്‍ 4.2 കോടി പേര്‍ മുന്‍കൂര്‍ വോട്ടു ചെയ്തു. ഇത്തവണത്തെ മുന്‍കൂര്‍ വോട്ടുകളുടെ എണ്ണം സര്‍വകാല റെക്കോര്‍ഡാണ്.
Post Your Comments