KeralaNews

സാധുജന സംഘത്തില്‍ കോടികളുടെ കള്ളപ്പണം; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ആലുവ വെസ്റ്റ് പോലീസ്

 

ആലങ്ങാട്: ആലങ്ങാട് സാധുജന സംഘത്തില്‍ ദേശവിരുദ്ധ ശക്തികളുടേതടക്കം കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമായി കോടികളുടെ കള്ളപ്പണം നിക്ഷേപമുണ്ടെന്നു കണ്ടെത്തി. 1956 ലെ സാഹിത്യശാസ്ത്രീയധാര്‍മിക സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യല്‍ നിയമപ്രകാരം 1963ല്‍ രജിസ്റ്റര്‍ ചെയ്തതാണ് ആലങ്ങാട് സാധുജനസംഘം. ഇവിടെ അനധികൃതമായി നിക്ഷേപം സ്വീകരിക്കുന്നുണ്ടെന്നും സ്വര്‍ണപ്പണയം, ചിട്ടി, വായ്പകള്‍ എന്നിവ നടത്തുന്നുണ്ടെന്നും പരാതിപ്പെട്ട് ആലങ്ങാട് സ്വദേശി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

തുടർന്ന് ഹൈക്കോടതി നിർദ്ദേശം അനുസരിച്ചു പോലീസ് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന പല രേഖകളും കണ്ടെടുത്തു.
അംഗീകാരമില്ലാതെ സ്വര്‍ണവായ്പ, ആധാരം സ്വീകരിക്കല്‍, നിക്ഷേപം, വായ്പ നല്‍കല്‍ കൃത്രിമം തെളിയിക്കുന്ന 114 രേഖകള്‍ എന്നിവ കണ്ടെടുത്തു.തുടര്‍ന്ന് ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ പോലീസ് മരവിപ്പിച്ചിരുന്നു.തുടർന്ന് കോടതിയിൽ രേഖകളെല്ലാം സമർപ്പിക്കുകയും വിശദമായ അന്വേഷണം നടത്തുകയും ചെയ്തിരുന്നു.

ദേശവിരുദ്ധ ശക്തികളെക്കൂടാതെ സംസ്ഥാനത്തിന് അകത്തു നിന്നും പുറത്തുനിന്നുമായി കോടികളുടെ കള്ളപ്പണനിക്ഷേപം കണ്ടെത്തിയിട്ടുണ്ടെന്നും ഇതേക്കുറിച്ച്‌ സി.ബി.ഐയോ എന്‍.ഐ.എയോ പോലുള്ള ഏജന്‍സികള്‍ അന്വേഷിക്കേണ്ടതാണെന്നുംആലുവ വെസ്റ്റ് എസ്.ഐ. സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ആലുവ പോലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button