മൂന്ന് പതിറ്റാണ്ടിലേറെക്കാലമായി പോലീസിന്റെയും അധികൃതരുടെയും കണ്ണുവെട്ടിച്ച് തമിഴ്നാട്, കേരളം, കർണാടകം എന്നീ സംസ്ഥാനങ്ങളിൽ വിഹരിച്ച് ചന്ദനവും, ആനക്കൊമ്പും മറ്റും കുപ്രസിദ്ധ കൊള്ളക്കാരനായിരുന്നു ഇന്ത്യയുടെ റോബിന്‍ ഹുഡ് എന്ന് സ്വയം അവരോധിതനായ വീരപ്പന്‍ അഥവാ കൂസു മുനിസ്വാമി വീരപ്പൻ.
ബിൽഗിരിരങ്കന ബേട്ട, മാലെ മഹദേശ്വര ബേട്ട എന്നീ മലകൾ, സത്യമംഗലം, ഗുണ്ടിയാൽ വനങ്ങൾ എന്നിവയായിരുന്നു വീരപ്പന്റെ പ്രധാന വിഹാര രംഗം. കേരളം, തമിഴ്നാട്, കർണ്ണാടകം എന്നീ സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശങ്ങളിൽ 6,000-ത്തോളം ച.കി.മീ വിസ്തൃതിയുള്ള വനങ്ങളിൽ വീരപ്പൻ വിഹരിച്ചു. മൂന്നു സംസ്ഥാനങ്ങളിലെ പോലീസ് സേനയും ഇന്ത്യൻ അർദ്ധസൈനിക വിഭാഗവും വീരപ്പനെ പിടികൂടാൻ പരിശ്രമിച്ചു. ഒരു സമയത്ത് നൂറുകണക്കിനു അംഗങ്ങളുള്ള ഒരു ചെറിയ സൈന്യം തന്നെ വീരപ്പനു സ്വന്തമായി ഉണ്ടായിരുന്നു.
ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും വനം വകുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പടെ നൂറിലേറെപ്പേരെ വീരപ്പന്‍ കൊലപ്പെടുത്തിയിട്ടുണ്ട്. ആറായിരം ചതുരശ്ര മൈലില്‍ തന്റെ കാട്ടിലെ സാമ്രാജ്യം അടക്കി വാണ കാലത്ത് വീരപ്പന്‍ 2400 ഓളം ആനകളെയും വേട്ടയാടിയിട്ടുണ്ട് എന്നാണ് അനൌദ്യോഗിക കണക്ക്. ചന്ദനക്കടത്ത് വേറെ. 200-ഓളം ആനകളെ കൊന്ന് ആനക്കൊമ്പ് ഊരിയതിനും $2,600,000 ഡോളർ വിലവരുന്ന ആനക്കൊമ്പ് അനധികൃതമഅയി കടത്തിയതിനും 10,000 ടൺ ചന്ദനത്തടി മുറിച്ചു കടത്തിയതിനും ($22,000,000 ഡോളർ വിലമതിക്കുന്നു) വീരപ്പന്റെ പേരിൽ കേസെടുത്തിരുന്നു. യഥാര്‍ത്ഥ കണക്ക് ഇതിന്റെ പതിന്മടങ്ങ് വരും. ഒടുവില്‍ 2004 ല്‍ വീരപ്പന്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നു.
വീരപ്പന്‍ കൊല്ലപ്പെട്ടിട്ട് കഴിഞ്ഞ ഒക്ടോബര്‍ 18 ന് 12 വര്‍ഷം തികഞ്ഞു. പക്ഷേ, വീരപ്പന്‍ സമ്പാദിച്ച പണവും മറ്റ് സ്വത്തുക്കളും എവിടെയെന്ന് ഇന്നും ആര്‍ക്കും അറിയില്ല. 500 കോടിയുടെ സ്വത്തുക്കൾ പണമായും സ്വർണ്ണമായും ഉണ്ട് എന്നാണ് കരുതപ്പെടുന്നത്. കൂടാതെ 2000ത്തിലേറെ ആനകൊമ്പുകൾ കാട്ടി വീരപ്പൻ ഒളിപ്പിച്ചിട്ടുണ്ടത്രേ!
പണവും മറ്റ് സ്വത്തുക്കളും കാട്ടില്‍ ഒളിപ്പിക്കുന്നതിന് വീരപ്പന് പ്രത്യേക രീതികളുണ്ടായിരുന്നു. പണം ചാക്കിലും പ്ലാസ്റ്റിക് കവറിലും ആക്കി വെള്ളം കയറാത്ത പാറമടകളിൽ കുഴിച്ചിടുകയായിരുന്നു വീരപ്പന്റെ രീതി. ആനകൊമ്പ് ഒളിപ്പിച്ചിരുന്നതും ഇതേ രീതിയിലാണ്. കാട്ടിൽ പലയിടത്തായി ഒളിപ്പിച്ച് വൻ നിധി ശേഖരം ഇപ്പോൾ എവിടെയെന്ന് ആർക്കും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
വീരപ്പന് പുറമേ സ്വത്തുക്കള്‍ ഒളിപ്പിച്ച സ്ഥലങ്ങള്‍ അറിയാവുന്ന ഒരേ ഒരു വ്യക്തി സംഘത്തിലെ രണ്ടാമനായിരുന്നു. എന്നാല്‍ ഇയാളും പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. നിധിയുടെ രഹസ്യവും വീരപ്പനോടൊപ്പം കൂഴിച്ചു മൂടപ്പെട്ടുവെന്നാണ് വീരപ്പനെ കൊലപ്പെടുത്തിയ സംഘം പറഞ്ഞത്. അതേസമയം, വീരപ്പന്റെ മരണശേഷം സ്വത്തുക്കള്‍ സംഘാംഗങ്ങള്‍ വീതിച്ചെടുത്തുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വീരപ്പന്‍ യുഗം അവസാനിച്ചതിന് പിന്നാലെ നിരവധിപേര്‍ നിധിതേടി കാടുകയറിയെങ്കിലും നിരാശരായി മടങ്ങേണ്ടി വന്നു.
Post Your Comments