
ന്യൂഡല്‍ഹി :ഡല്‍ഹി- ദോഹ വിമാനം പാക്കിസ്ഥാനിലെ കറാച്ചിയില്‍ അടിയന്തരമായി ഇറക്കി. യാത്രക്കാരന് ദേഹാസ്വാസ്ഥ്യം ഏർപ്പെട്ടതിനെ തുടർന്നായിരുന്നു അത്. എന്നാൽ യാത്രക്കാരന്റെ ജീവൻ രക്ഷിക്കാനായില്ല. യാത്രക്കാരനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
141 യാത്രക്കാരുമായി പോയ ജെറ്റ് എയര്‍വേയ്സിന്റെ 9 ഡബ്ല്യൂ 202 എന്ന വിമാനമാണ് തിങ്കളാഴ്ച അര്‍ധരാത്രി കറാച്ചിയില്‍ ഇറക്കിയത്.വിമാനം ഉയര്‍ന്ന് ഏതാനും സമയം കഴിഞ്ഞപ്പോഴാണ് യാത്രക്കാരന്റെ ആരോഗ്യസ്ഥിതി മോശമായത്. തുടര്‍ന്ന് ഏറ്റവുമടുത്ത വിമാനത്താവളമായ കറാച്ചിയിൽ ഇറക്കാൻ പൈലറ്റ് തീരുമാനിക്കുകയായിരുന്നു.
കറാച്ചി വിമാനത്താവളത്തിൽ അടിയന്തിര വൈദ്യസഹായം ഒരുക്കിയിരുന്നെങ്കിലും അതിനു മുന്നേ യാത്രക്കാരന്റെ ജീവന്‍ നഷ്ടമായിരുന്നു.തുടര്‍ന്ന് വിമാനം ഡൽഹിയിലെക്കു തിരിച്ചു വരേണ്ടി വന്നു. മറ്റു യാത്രക്കാര്‍ക്കു ബദല്‍ സംവിധാനമൊരുക്കിയെന്നും ജെറ്റ് എയര്‍വേയ്സ് അധികൃതര്‍ അറിയിച്ചു.
Post Your Comments