മുക്കം: സംസ്ഥാനത്തെ ലഹരി മാഫിയയെ വേരോടെ പിഴുതെടുക്കുമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ഐപിഎസ്. കോഴിക്കോട് മുക്കത്ത് ശ്രദ്ധ കൊടിയത്തൂരിന്റ നേതൃത്വത്തില്‍ നടന്ന ജനകീയ മനുഷ്യചങ്ങലയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു എക്‌സൈസ് കമ്മീഷണര്‍. ലഹരി മാഫിയകള്‍ക്ക് തടയിടാന്‍ കേരള പൊലീസും എക്‌സൈസ് വകുപ്പും മാത്രം വിചാരിച്ചാല്‍ നടക്കില്ല. ലഹരിക്കെതിരെ സന്നദ്ധ സംഘടനകളും അവരുടെ സഹകരണവും കൂട്ടായ പ്രവര്‍ത്തനവും ഉണ്ടാകണം. 5000 ഉദ്യോഗസ്ഥര്‍ മാത്രമാണ് എക്‌സൈസ് വിഭാഗത്തിലുള്ളത്.
മൂന്നര കോടി ജനങ്ങളുടെ കാര്യങ്ങള്‍ നോക്കുന്നത് ഈ ജീവനക്കാരാണ്. കഴിഞ്ഞ അഞ്ച് മാസത്തിനിടയില്‍ 1100 ലഹരി കേസുകളില്‍ 1200 പേര്‍ അറസ്റ്റിലായി. വ്യാജവാറ്റ്, വ്യാജമദ്യ വില്‍പ്പന തുടങ്ങിയവയില്‍ പതിനായിരം കേസുകളിലായി പതിനൊന്നായിരത്തി ഇരുനൂറു പേര്‍ അറസ്റ്റിലായി. റെയില്‍വെ, റോഡ്, വിമാനം, കടല്‍ തുടങ്ങി സകല മേഖലയിലൂടെയും ലഹരി സംസ്ഥാനത്തേക്ക് ഒഴുകുകയാണന്നും അദ്ദേഹം പറഞ്ഞു. യോഗം എംഐ ഷാനവാസ് എംപി ഉദ്ഘാടനം ചെയ്തു. ജോര്‍ജ് എം തോമസ് എംഎല്‍എ അധ്യക്ഷനായിരുന്നു. ശ്രദ്ധ ചെയര്‍മാന്‍ ബീരാന്‍ കുട്ടി, സിടിസി അബ്ദുല്ല, മുക്കം മുഹമ്മദ്, സികെ കാസിം, ഇ രമേശ്ബാബു, സിപി ചെറിയ മുഹമ്മദ്, മോയന്‍ കൊളക്കാടന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
Post Your Comments