ന്യൂഡൽഹി: പാക്ക്, ചൈന അതിർത്തികളിലെ സുരക്ഷ ശക്തമാക്കാനൊരുങ്ങി ഇന്ത്യ. മെയ്ക്ക് ഇന്ത്യ പദ്ധതിയുടെ ഭാഗമായി 80,000 കോടി രൂപയുടെ പ്രതിരോധ കരാറിനു കേന്ദ്ര പ്രതിരോധ മന്ത്രാലയം അനുമതി നൽകി. വ്യോമസേനയ്ക്ക് നിർമ്മിച്ച് നൽകാൻ ഉദ്ദേശിക്കുന്ന മാർക്ക് 1എ വിമാനത്തിന്റെ പരിഷ്കരിച്ച പതിപ്പ് എച്ച്എഎല്ലിനായി 52,000 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്.
15 ലൈറ്റ് കോംപാക്ട് ഹെലികോപ്റ്ററുകള്‍ വാങ്ങാനും തീരുമാനമായി . ഇതിലേക്കായി 3,000 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. മെയ്ക്ക് ഇന്ത്യ പദ്ധതിക്ക് കീഴിൽ എച്ച്എഎൽ ആണ് ഇവ നിർമ്മിക്കുക.റഷ്യയുടെ ടി–90 എംഎസ് ടാങ്കുകൾ വാങ്ങാനും ഡിഎസിയിൽ തീരുമാനമായി. 464 ടി–90എംഎസ് ടാങ്കുകൾ മെയ്ക്ക് ഇന്ത്യ പദ്ധതി പ്രകാരം ചെന്നൈയിൽ നിർമിക്കും. രാത്രിയിലും ആക്രമണം നടത്താൻ ഇവയ്ക്ക് ശേഷിയുണ്ട്. പിനാക റോക്കറ്റ് റെജിമെന്റുകൾ വാങ്ങാനും പദ്ധതിയുണ്ട്. കൂടാതെ അതിർത്തി നിരീക്ഷണത്തിനു ഉപയോഗിക്കാൻ ശേഷിയുള്ള 600 ആളില്ലാ വിമാനങ്ങളും വാങ്ങും.
Post Your Comments