KeralaNews

എയര്‍ ഇന്ത്യയുടെ സര്‍വീസുകൾ വൈകും

കരിപ്പൂർ: റിയാദ് വിമാനത്താവളത്തില്‍ ലഭിച്ചിരിക്കുന്ന സമയക്രമവും കോഴിക്കോട് വിമാനത്താവളത്തില്‍ അനുവദിച്ചിരിക്കുന്ന സമയക്രമവും ഒത്തുപോകാത്തത് മൂലം കോഴിക്കോട് നിന്നും ആരംഭിക്കാനിരിക്കുന്ന എയർ ഇന്ത്യയുടെ സർവീസുകൾ വൈകും. വൈകുന്നേരം റിയാദില്‍ ഇറങ്ങത്തക്ക രീതിയിലാണ് സൗദി സര്‍ക്കാര്‍ എയര്‍ ഇന്ത്യക്ക് സമയം നല്‍കിയിരിക്കുന്നത്. എന്നാൽ നിർമ്മാണപ്രവർത്തനങ്ങൾക്കായി കോഴിക്കോട് വിമാനത്താവളം അടച്ചിടുന്നതിനാൽ സമയത്ത് സർവീസ് ആരംഭിക്കാൻ കഴിയാറില്ല.

നവംബര്‍ പകുതിയോടെ കോഴിക്കോട്-റിയാദ് സര്‍വീസ് ആരംഭിക്കുമെന്നുള്ള പ്രഖ്യാപനത്തെതുടർന്ന് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരുന്നു. എന്നാൽ വിമാനത്താവളം പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമായ ശേഷം സര്‍വീസ് ആരംഭിച്ചാല്‍ മതിയെന്നാണ് എയര്‍ ഇന്ത്യയുടെ പുതിയ തീരുമാനം. ഇതുപ്രകാരം ഡിസംബർ അവസാനത്തോടെയോ ജനുവരി പകുതിയോടെയോ മാത്രമേ സർവീസുകൾ ആരംഭിക്കാൻ സാധ്യതയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button