കിന്‍ഷാസ: ആഫ്രിക്കയില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമാകുന്നു. ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു കുട്ടി കൊല്ലപ്പെട്ടു. 32 ഇന്ത്യന്‍ സമാധാന സേനാംഗങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പുലര്‍ച്ചെയാണ് സ്‌ഫോടനം ഉണ്ടായത്. സേനാംഗങ്ങളുടെ പരിശീലനത്തിനിടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ മൂന്നു സേനാംഗങ്ങള്‍ കൊല്ലപ്പെട്ടതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. 18,000 ത്തോളം യുഎന്‍ സമാധാന സേനാംഗങ്ങളാണ് കോംഗോയിലുള്ളത്.
1996-2003 കാലഘട്ടത്തിലുണ്ടായ സംഘര്‍ഷങ്ങളില്‍ പത്തു ലക്ഷത്തിലധികം ആളുകളാണ് ഇവിടെ കൊല്ലപ്പെട്ടത്. സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണ്.
Post Your Comments