
വീഞ്ഞിന്റെ നിലയ്ക്കാത്ത ഫൗണ്ടനുമായി ഒരു പള്ളി. ഇറ്റലിയിൽ ഒർടോണയ്ക്കും റോമിനും ഇടയിലുള്ള തോമ്മാ ശ്ലീഹായുടെ ദേവാലയമായ കാമിനോ ഡി സാൻതോമസോയിലാണ് ഇതൊരുക്കിയിരിക്കുന്നത്. സ്പെയിനിലെ പല ദേവാലയങ്ങളിലും തീർഥാടകർക്കായി വൈൻ ഫൗണ്ടനുണ്ട്. എന്നാൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന വൈൻ ഫൗണ്ടൻ കാമിനോ ഡി സാൻതോമസോമയിൽ മാത്രമാണുള്ളത്.
അവധി ദിവസങ്ങളിലും ഇവിടെ നിന്ന് വൈൻ ശേഖരിച്ച് കൊണ്ടുപോകാം. മുന്തിരിത്തോട്ടങ്ങൾക്ക് പേര് കേട്ട സ്ഥലമായതിനാൽ നല്ല ഒന്നാന്തരം റെഡ് വൈനാണു സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത് തന്നെ. വിശുദ്ധ തോമ്മാശ്ലീഹായുടെ ആദരവായിട്ടാണ് ഇങ്ങനെയൊരു നിർമിതി ഒരുക്കിയിരിക്കുന്നതെന്നാണ് ദേവാലയ അധികൃതർ പറയുന്നത്.
Post Your Comments