വാഗ്ദാനം ചെയ്ത വേഗത നല്കാന് റിലയന്‍സ് ഫോര്‍ ജിക്ക് കഴിയുന്നില്ലെന്നു റിപ്പോര്‍ട്ട്. 20 എംബിപിഎസ് വാഗ്ദാനവുമായി എത്തിയവര്‍ ഇപ്പോള്‍ 6 എംബിപിഎസ് വേഗത പോലും നല്‍കുന്നില്ല എന്നാണ് ആക്ഷേപം. എയര്‍ടെല്‍ ഫോര്‍ ജി സെക്കന്‍ഡില്‍ 11.47 എംബി വേഗതയാണ് നിലവില്‍ നല്‍കുന്നത്. ഇതിന്റെ പകുതി സ്പീഡ് മാത്രമേ ജിയോയ്ക്ക് നല്കാന് ആകുന്നുള്ളൂ. ഉപഭോക്താക്കള്‍ കൂടിയതോടെ വേഗത കുറഞ്ഞതാണ് റിലയന്‍സിനു പണികിട്ടിയത്.
പ്രശ്നം എത്രയുംവേഗം പരിഹരിക്കാനായില്ലെങ്കില്‍ വിപണിയില്‍ ജിയോയ്ക്ക് വലിയ പ്രതിസന്ധി നേരിടേണ്ടി വരും. ഈ സ്ഥിതി തുടർന്നാൽ മത്സരം കടുപ്പിക്കാനാണ് മറ്റ് സ്വകാര്യ കമ്പനികളുടെ നീക്കം. 4ജി വേഗത ജിയോയ്ക്ക് വര്‍ദ്ധിപ്പിക്കാനായില്ലെങ്കില്‍ സൗജന്യ ഓഫര്‍ ഡിസംബറിന് ശേഷവും നീട്ടേണ്ടിവരും. ജിയോ വാഗ്ദാനം ചെയ്ത ഡാറ്റാ വേഗത പാലിക്കാത്തതിനാല്‍ മറ്റു സേവന ദാതാക്കള്‍ 4ജി ഡാറ്റയുടെ നിരക്ക് വര്‍ദ്ധിപ്പിച്ചേക്കും.
ജിയോയുടെ വേഗത കുറവില്‍ നേട്ടമുണ്ടാക്കിയത് ഒന്നാം സ്ഥാനത്തുള്ള സ്വകാര്യ സേവന ദാതാക്കളായ എയര്‍ടെല്ലാണ്. ഓഹരിവിപണിയില്‍ ഇതുമൂലം കാര്യമായ നേട്ടമുണ്ടാക്കാന്‍ എയര്‍ടെല്ലിന് കഴിയുന്നുണ്ട്. ഇത് റിലന്‍സിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പ്രധാനപ്പെട്ട നാലു ഡാറ്റാ സേവന ദാതാക്കളില്‍ 4ജി ഡാറ്റാ സ്പീഡ് കൃത്യമായി മുന്നോട്ട് കൊണ്ടുപോകാന്‍ എയര്‍ടെല്ലിനും ഐഡിയ സെല്ലുലാറിനും കഴിയുന്നുണ്ട്. എന്നാല്‍ ജിയോയും വോഡഫോണും പിന്നോക്കം പോയതായി സിഎല്‍എസ്എ പറയുന്നു.
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ കഴിഞ്ഞ മാസമാണ് വേഗതാ പരീക്ഷണം നടത്തിയത്. ഇത് പ്രകാരം റിലയന്‍സ് ജിയോ നല്കുന്ന ഡാറ്റാ വേഗത മറ്റ് സേവന ദാതാക്കളേക്കാൾ വളരെ പിന്നിലാണ്. സെപ്തംബര്‍ അഞ്ചിന് ജിയോ അവതരിപ്പിച്ചപ്പോള്‍ 20 മുതല്‍ 25 എംബി/സെക്കന്‍ഡ് വരെയായിരുന്നു വേഗത.
Post Your Comments