ന്യൂഡല്‍ഹി: എന്‍ഡിടിവി ചാനലിന്റെ സംപ്രേക്ഷണം നിര്‍ത്തിവെക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം മരവിപ്പിച്ചു. ഒരു ദിവസത്തേക്ക് നിര്‍ത്തിവെക്കാനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് പുതിയ തീരുമാനം.
കേന്ദ്രവാര്‍ത്താ വിതരണ വകുപ്പ് മന്ത്രി വെങ്കയ്യാ നായിഡുവാണ് ഇത് സംബന്ധിച്ച തീരുമാനം അറിയിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ചോദ്യം ചെയ്ത് എന്‍ഡിടിവി ഇന്ത്യ അധികൃതര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വാദം കേള്‍ക്കാന്‍ നില്‍ക്കാതെയാണ് സര്‍ക്കാര്‍ തീരുമാനം അറിയിച്ചത്. പത്താന്‍കോട്ട് ഭീകരാക്രമണ വാര്‍ത്ത സംപ്രേക്ഷണം ചെയ്തതിനാണ് എന്‍ഡിടിവി ഇന്ത്യയുടെ സംപ്രേക്ഷണം ഒരു ദിവസത്തേക്ക് നിര്‍ത്തിവെക്കാന്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയത്.
വാര്‍ത്തയ്ക്കിടെ രാജ്യത്തിന്റെ തന്ത്രപ്രധാനമായ കാര്യങ്ങള്‍ വെളിപ്പെടുത്തിയെന്നും രാജ്യസുരക്ഷയെ അത് ഗുരുതരമായി ബാധിച്ചെന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.
Post Your Comments