ന്യൂഡൽഹി: വടക്കാഞ്ചേരി കൂട്ട ബലാത്സംഗ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണന്റെ നടപടി തെറ്റായിപ്പോയെന്ന് സി.പി.എം പി.ബി അംഗം. പോലീസില്‍ നിന്ന് നീതി കിട്ടില്ലെന്ന തോന്നല്‍ യുവതിക്കുണ്ടായത് ദുരന്തമാണെന്നും അവര്‍ പറഞ്ഞു. കൂടാതെ കെ. രാധാകൃഷ്ണൻ മാപ്പു പറയണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. കേസ് ഒതുക്കാൻ സിപിഎമ്മുകാർ സഹായിച്ചിട്ടുണ്ടെങ്കിൽ നടപടി ആവശ്യപ്പെടും. ഇരയുടെ പേരു പരസ്യപ്പെടുത്തരുതെന്നാണ് സിപിഎം നിലപാട്. പേരു വെളിപ്പെടുത്തിയ നടപടി തെറ്റാണ്. അത് അംഗീകരിക്കാനാകില്ല. ഇത്തരം തെറ്റു ചെയ്യുന്നവരെ പാർട്ടി സംരക്ഷിക്കില്ലെന്നും വൃന്ദ കാരാട്ട് കൂട്ടിച്ചേർത്തു.
പീഡനക്കേസില്‍ ആരോപണവിധേയനായ ജയന്തനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത വിവരം മാധ്യമങ്ങളെ അറിയിക്കുമ്പോഴാണ് രാധാകൃഷ്ണന്‍ ഇരയുടേയും അവരുടെ ഭര്‍ത്താവിന്റെയും പേര് പരസ്യമാക്കിയത്.ആരോപണം നേരിടുന്ന ജയന്തന്റെ പേരു പറയാമെങ്കിൽ അത് ഉന്നയിച്ചവരുടെ പേര് പറയുന്നതിൽ എന്താണ് കുഴപ്പം എന്നായിരുന്നു രാധാകൃഷ്ണന്റെ നിലപാട്.
Post Your Comments