ലഖ്നൗ : അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി ഉള്‍പ്പെടെയുള്ള കക്ഷികളുമായി സഖ്യത്തിലേര്‍പ്പെടില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.കോണ്‍ഗ്രസിനായി തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന പ്രശാന്ത് കിഷോര്‍ എസ്പി നേതാവ് മുലായംസിങ് യാദവുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് കോണ്‍ഗ്രസ് മറ്റ് പാര്‍ട്ടികളുമായി സഖ്യത്തിലേര്‍പ്പെടില്ലെന്ന് വ്യക്തമാക്കിയത്.
രണ്ടുതവണ പ്രശാന്ത് കിഷോര്‍, സമാജ് വാദി പാര്‍ട്ടി അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.മുലായംസിങുമായി കൂടിക്കാഴ്ച നടത്തിയത് സഖ്യത്തിന് വേണ്ടിയല്ലെന്നാണ് കോണ്‍ഗ്രസ് നേതാവ് പി.എല്‍.പൂനിയ വ്യക്തമാക്കിയത്.ബിഹാര്‍ സര്‍ക്കാരിന്റെ ഉപദേശകനായും പ്രശാന്ത് കിഷോര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Post Your Comments