നൊവാഡ: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനെ നൊവാഡയിലെ പ്രചാരണവേദിയിൽ നിന്ന് സുരക്ഷാ ഭീഷണിയെ തുടർന്ന് മാറ്റി.ഡോണൾഡ് ട്രംപ് പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ സംശയാസ്പദമായ ചലനങ്ങൾ കണ്ട് പെട്ടെന്ന് ആൾക്കൂട്ടത്തിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുകയും ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി ട്രംപിനെ വേദിയിൽ നിന്നു മാറ്റുകയുമായിരുന്നു.തുടർന്ന് ആൾക്കൂട്ടത്തിനിടെ തോക്കുമായെത്തിയ ഒരു യുവാവിനെ സുരക്ഷാ സേന കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
ആർക്കും നമ്മളെ തടയാൻ സധിക്കില്ലെന്നും സീക്രട്ട് സർവീസിന് നന്ദി പറയുന്നുവെന്നും അവരുടെ ഇടപെടൽ മനോഹരമാണെന്നും ഇതേതുടർന്ന് ട്രംപ് പ്രതികരിക്കുകയുണ്ടായി.യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് ട്രംപിന് നേരെ സുരക്ഷാഭീഷണി ഉണ്ടായിരിക്കുന്നത്.
Post Your Comments