NewsGulf

തൊഴില്‍നിയമ ലംഘനങ്ങളെപ്പറ്റി വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് സൗദി

സൗദി:സൗദി തൊഴില്‍ വിപണിയിലെ നിയമ ലംഘനങ്ങള്‍ അവസാനിപ്പിക്കുന്നതിന് പൊതുജന പങ്കാളിത്തം കൂടി പ്രയോജനപ്പെടുത്തുന്നു.ഇതിന്റെ ഭാഗമായി സൗദി തൊഴില്‍ വിപണിയിലെ നിയമ ലംഘനങ്ങളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

തൊഴില്‍ നിയമ ലംഘനങ്ങള്‍ അറിയിക്കുന്നവര്‍ക്ക് പിഴയുടെ പത്ത് ശതമാനം പാരിതോഷികം നല്‍കുന്ന പദ്ധതിയാണ് നടപ്പാക്കുക എന്ന് തൊഴില്‍ മന്ത്രാലയം വക്താവ് ഖാലിദ് അബല്‍ ഖൈല്‍ വ്യക്തമാക്കിയിട്ടുണ്ട്.തൊഴില്‍ നിയമ ലംഘനം കണ്ടെത്തുന്നതിന് പൊതുജനങ്ങളുടെ സഹായം അനിവാര്യമാണ്.ഇതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറയുകയുണ്ടായി.തൊഴില്‍ നിയമ ലംഘനങ്ങള്‍ അറിയിക്കുന്നതിനുളള മൊബൈല്‍ ആപ്ലിക്കേഷനായ മഅന്‍ ലിറസ്ദ് വഴി വിവരം നല്‍കുന്നവര്‍ക്കാണ് പാരിതോഷികം. നിയമ ലംഘകരില്‍ നിന്ന് പിഴ ഈടാക്കിയാല്‍ വിവരം നല്‍കിയവര്‍ക്ക് പാരിതോഷികം സമ്മാനിക്കും.രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ആപ്ലിക്കേഷന്‍ പ്രയോജനപ്പെടുത്തുന്നതിന് അവസരം ഉണ്ട്.

വിസ വില്‍പന, ഉച്ച വിശ്രമ നിയമ ലംഘനം, മുന്‍കരുതല്‍ സ്വീകരിക്കാതെ അപകടകരമായ ജോലി ചെയ്യിക്കുക, വ്യാജ സ്വദേശിവത്ക്കരണം, സ്വദേശിവത്ക്കരിച്ച തൊഴിലുകളില്‍ വിദേശികളെ നിയമിക്കുക, വനിതാവത്ക്കരിച്ച തൊഴിലുകളില്‍ പുരുഷ തൊഴിലാളികളെ നിയമിക്കുക, ലൈസന്‍സില്ലാതെ റിക്രൂട്ട്‌മെന്റ് മേഖലയില്‍ പ്രവര്‍ത്തിക്കുക തുടങ്ങിയ ആറു നിയമ ലംഘനങ്ങളാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി മന്ത്രാലയത്തെ അറിയിക്കാന്‍ അവസരം ഒരുക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button