
ചേര്‍ത്തല: സംഘപരിവാര്‍ സംഘടനകള്‍ ചേര്‍ത്തല താലൂക്കില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. തുറവൂര്‍ മാധവം ബാലികാ സദനത്തിലെ അന്തേവാസിയുടെ വിവാഹ ചടങ്ങുകള്‍ പോലീസ് അലങ്കോലപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഹര്‍ത്താല്‍. വാഹനം തകര്‍ത്ത കേസ് ഉള്‍പ്പെടെ ഒന്നിലധികം കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്ന് ഒളിവില്‍പ്പോയ കുത്തിയതോട് സ്വദേശി ശരണ്‍കുമാറിനെ വിവാഹ സ്ഥലത്തുനിന്നും പോലീസ് പിടികൂടിയിരുന്നു.
പോലീസ് വാഹനത്തിൽ വെച്ച് തന്നെ അയാളെ മർദ്ദിച്ചതായാണ് പറയുന്നത്.ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി തിരികെ വിവാഹ ചടങ്ങിനെത്തിയ എസ്‌ഐയെ ഒരു സംഘം യുവാക്കള്‍ ചോദ്യം ചെയ്തു. വാക്കേറ്റം സംഘര്‍ത്തില്‍ കലാശിക്കുകയും എസ്‌ഐക്കും പോലീസുകാരനും മര്‍ദനം ഏല്‍ക്കുകയും ചെയ്തു. തുടർന്ന് വിവാഹം അലങ്കോലമാകുകയായിരുന്നു.ഇതില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ചേര്‍ത്തല താലൂക്കില്‍ നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
Post Your Comments