തിരുവനന്തപുരം: പൂഞ്ഞാറില്‍ സ്വതന്ത്രനായി വിജയിച്ച പിസി ജോര്‍ജ് പുതിയ മുന്നണിക്ക് രൂപം കൊടുക്കാനൊരുങ്ങുന്നു. പാര്‍ട്ടി രൂപീകരിക്കാതെ ജനപക്ഷ മുന്നണിയെന്ന നിലയില്‍ പുതിയ കൂട്ടായ്മയാണ് ജോർജിന്റെ ലക്ഷ്യം. ഡിസംബറിൽ ഇതിന്റെ ആദ്യയോഗം പത്തനംതിട്ടയിൽ നടത്താനാണ് തീരുമാനം. അതിനുശേഷം കോഴിക്കോടോ മലപ്പുറത്തോ രണ്ടാം യോഗവും സംഘടിപ്പിക്കും.
മലബാറിലെ മുസ്ലിം സംഘടനകളില്‍ ഒരുമുന്നണിയോടും യോജിപ്പില്ലാത്ത സംഘടനകളെയാണ് ജോർജ് ലക്ഷ്യം വെക്കുന്നത്. എസ്ഡിപിഐ, ഡിഎച്ച്ആര്‍എം എന്നിവയുടെ പിന്തുണയോടെ ജനപക്ഷമുന്നണിയുടെ ബാനറിലായിരുന്നു പിസി ജോർജ് പൂഞ്ഞാറിൽ മത്സരിച്ചത്. ഇതിന്റെ വിപുലീകൃത രൂപമായിരിക്കും പുതിയ പാർട്ടി .അഴിമതിക്കെതിരായ പോരാട്ടവും ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ ജനങ്ങളെ ഏകോപിപ്പിക്കുന്നതിനും പാർട്ടി ഊന്നൽ നൽകുമെന്ന് പിസി ജോർജ് വ്യക്തമാക്കി.
Post Your Comments