ചൈനീസ് വിമാനക്കമ്പനിയുടെ ഭൂപടത്തില്‍ ഇസ്രായേല്‍ എന്നൊരു സ്ഥലമില്ല. പകരം പാലസ്തീന് മാത്രമാണുള്ളത്. ഭൂപടത്തില്‍ നിന്ന് ഇസ്രയേലിനെ വെട്ടിമാറ്റിയ ചൈനീസ് വിമാനക്കമ്പനിക്കെതിരെ ഇതിനോടകം പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. ബെയ്ജിങില്‍ നിന്ന് ടെല്‍അവീവിലേക്കുള്ള ഹൈനാന്‍ എയര്‍ലൈന്‍സിന്റെ ഇന്‍ഫ്ളൈറ്റ് മള്‍ട്ടിമീഡിയ സിസ്റ്റത്തിലാണ് ഇങ്ങനെയൊരു തെറ്റ് രേഖപ്പെടുത്തിയത്.
ഇസ്രയേലിന് പകരം പാലസ്തീന് പ്രദേശം മാത്രമാണ് ഭൂപടത്തിലുള്ളത്. വിമാനത്തില്‍ സിറിയ, സൈപ്രസ്, ലൈബനന്‍ എന്നീ രാജ്യങ്ങളുടെ മാപ്പുകള്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്രയേലിലെ പ്രദേശങ്ങള്‍ മാപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ടെല്‍അവീവ്, ജറൂസലേം എന്നീ പ്രദേശങ്ങള്‍ വ്യക്തമായി കാണാം. എന്നാല്‍, ഇസ്രയേല്‍ എന്ന വാക്ക് മാപ്പിലെവിടെയും ഇല്ല.
ഇതിനെതിരെ ഇസ്രയേലികള്‍ രംഗത്തെത്തിയതോടെ തെറ്റ് തിരുത്താന്‍ ശ്രമിക്കുകയാണെന്ന് വിമാനക്കമ്പനി അറിയിച്ചിട്ടുണ്ട്. ഇതിനുമുന്‍പും ഇതുപോലുള്ള പ്രശ്നങ്ങളുണ്ടായിരുന്നു. വിമാനത്തില്‍ യാത്രക്കാരെ പലസ്തീനിലേക്കാണ് യാത്രയെന്ന തരത്തില്‍ സന്ദേശം വരാറുണ്ട്. ഇത് വലിയ പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയതുമാണ്.
Post Your Comments