KeralaNews

വടക്കാഞ്ചേരി പീഡനം : യുവതിയുടെ പേര് വെളിപ്പെടുത്തിയ കെ.രാധാകൃഷ്ണന്‍ കുടുങ്ങും

തൃശൂര്‍ : വടക്കാഞ്ചേരിയില്‍ കൂട്ടമാനഭംഗത്തിനിരയായ യുവതിയുടെ പേരു വെളിപ്പെടുത്തിയ സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറിക്കെതിരെ പൊലീസ് കേസ് എടുത്തേക്കും. ഇരയുടെ പേര് വെളിപ്പെടുത്തിയ സി.പി.എം ജില്ലാസെക്രട്ടറി കെ.രാധാകൃഷ്ണനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഡി.ജി.പിക്കു പരാതി നല്‍കി. കൂട്ടമാനഭംഗത്തിനിരയാക്കിയെന്ന് യുവതി ആരോപിച്ച സി.പി.എം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ പി.എന്‍.ജയന്തനെതിരായ പാര്‍ട്ടി നടപടിയെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണു മുന്‍ സ്പീക്കര്‍ കൂടിയായ രാധാകൃഷ്ണന്‍ ഇരയായ യുവതിയുടെ പേരു വെളിപ്പെടുത്തിയത്.
ഇന്ത്യന്‍ ശിക്ഷാ നിയമം 228 എ ഉപവകുപ്പ് പ്രകാരം മാനഭംഗത്തിനിരയായ യുവതിയുടെ പേര് വെളിപ്പെടുത്തുന്നത് രണ്ടു വര്‍ഷം വരെ
തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. സ്‌റ്റേഷന്‍ ജാമ്യത്തില്‍ പുറത്തിറങ്ങാനും കഴിയില്ല. കെ. രാധാകൃഷ്ണന്റെ ഭാഗത്തുനിന്നുണ്ടായതു കുറ്റകരമായ വീഴ്ചയാണെന്നു ചൂണ്ടികാണിച്ചാണു കുമ്മനം രാജശേഖരന്റെ പരാതി. ഇന്ത്യന്‍ ശിക്ഷാനിയമം 228 എ പ്രകാരം ഗുരുതരമായ കുറ്റവും സുപ്രീംകോടതി നിര്‍ദ്ദേശത്തിന്റെ ലംഘനവുമാണ് രാധാകൃഷ്ണന്‍ നടത്തിയതെന്ന് ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയില്‍ കുമ്മനം ചൂണ്ടിക്കാട്ടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button