KeralaNews

മലപ്പുറത്ത് ബോംബ് വച്ചതും സ്‌ഫോടനം നടത്തിയതും അതിവിദഗ്ദ്ധനായ ഒരാള്‍ തന്നെ

മലപ്പുറം : മലപ്പുറം കലക്ടറേറ്റ് വളപ്പില്‍ ബോംബ് വച്ചത് അതിവിദഗ്ദ്ധ ആളാണെന്ന് അന്വേഷണ സംഘം. പൊട്ടിത്തെറിക്കുന്നതിനു തൊട്ടുമുന്‍പാണു ബോംബ് വച്ചതെന്നും ആസൂത്രണത്തിലും നടപ്പാക്കിയതിലും മുന്‍പരിചയവും വൈദഗ്ധ്യവും വ്യക്തമാണെന്നും പൊലീസ് സംഘം പറയുന്നു.

അതേസമയം, മൊബൈല്‍ ഫോണുകളില്‍ സംശയകരമായ ഒന്നും കണ്ടെത്താനായില്ലെന്ന് അന്വേഷണ സംഘം പറഞ്ഞു. സ്‌ഫോടനം നടത്തിയ ഗ്രൂപ്പില്‍പ്പെട്ടവര്‍  മൊബൈല്‍ ഒഴിവാക്കിയെന്നാണു നിഗമനം. രണ്ടു ദിവസംകൂടി മൊബൈല്‍ പരിശോധന തുടരാനാണ് തീരുമാനം. ഈ മാസം ഒന്നാം തീയതിയായിരുന്നു കലക്ടറേറ്റ് വളപ്പില്‍ സ്‌ഫോടനം ഉണ്ടായത്.

മലപ്പുറത്തെയും കൊല്ലത്തെയും കലക്ടറേറ്റുകളിലുണ്ടായ സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം ബേസ് മൂവ്‌മെന്റ് എന്ന സംഘടന ഏറ്റെടുത്തിരുന്നു. പൊലീസ് നടപടികള്‍ കാരണം ചിന്നഭിന്നമായി പോയ അല്‍ഉമ്മ എന്ന സംഘടന ബേസ് മൂവ്‌മെന്റ് എന്ന പേരില്‍ പ്രവര്‍ത്തിക്കുകയാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അല്‍ ഉന്മ നേതാവായിരുന്ന അബൂബക്കര്‍ സിദ്ദിഖിയാണ് സ്‌ഫോടനത്തിന്റെ സൂത്രധാരനെന്നാണ് പൊലീസ് സംശയിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button