കൊച്ചി: ജനകീയ പ്രതികരണവേദിയുടെ മറവില്‍ തന്നെ തടയാന്‍ വന്നത് എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല.കുറച്ച് നേരം മുദ്രാവാക്യം വിളിച്ചതിന് ശേഷം പുറത്ത് കാത്ത് നില്‍ക്കുന്ന എസ്.ഡി.പി.ഐ നേതാക്കളുടെ നിര്‍ദ്ദേശത്തിനായി കുട്ടികൾ പോകുകയായിരുന്നു.അഞ്ച് മുതല്‍ +2 വരെയുള്ള ക്ലാസുകളിലായി 4070 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഇതില്‍ 70 ഓളം കുട്ടികള്‍ മാത്രമാണ് തനിക്കെതിരെ മുദ്രാവാക്യം വിളിച്ചത്. 36 ജനറല്‍ ബോഡി യോഗങ്ങളും നൂറിലധികം പിടിഎ മീറ്റിങ്ങുകളും താന്‍ ഇവിടെ ജോലി ചെയ്യുന്ന ഈ കാലഘട്ടത്തില്‍ നടന്നിട്ടുണ്ട്.
ഇവയില്‍ ഒന്നില്‍പ്പോലും, ഒരു മാതാപിതാക്കള്‍ പോലും തനിക്കെതിരെ ഒരു പരാതിയും ഉന്നയിച്ചിട്ടില്ല.അങ്ങനെയൊരു പരാതി ഉണ്ടെങ്കില്‍ അത് പുറത്തുകൊണ്ടുവരാന്‍ ജനകീയ പ്രതികരണവേദിക്കാരെ വെല്ലുവിളിക്കുകയാണ്.ഒരു ഓൺലൈൻ മാധ്യമത്തിനോടാണ് ഹിന്ദു ഐക്യവേദി നേതാവ് ഈ വിവരം വെളിപ്പെടുത്തിയത്. വൈകുന്നേരം ബോലോ തക്ബീര്‍ മുഴക്കി തനിക്കെതിരെ പ്രകടനം നടത്തിയത് ജനകീയ പ്രതികരണവേദിക്കാരാണോയെന്ന് അറിയാന്‍ താല്‍പര്യമുണ്ടെന്നും കെ പി ശശികല ടീച്ചർ ചോദിച്ചു.തനിക്കെതിരെ കേസ് എടുത്തെന്ന് മാദ്ധ്യമങ്ങളിലൂടെയാണ് താന്‍ അറിഞ്ഞത്.
വിഷയത്തില്‍ ചോദ്യം ചെയ്യാന്‍ ഇതുവരെ വിളിപ്പിച്ചിട്ടില്ല. ലോക്കല്‍ പൊലീസുപോലും തന്നോട് കേസിന്റെ കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പാലക്കാട് ജില്ലയുടെ പാക്കിസ്ഥാനാണ് വല്ലാപ്പുഴ എന്ന പ്രസ്ഥാവനയില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു. അതേസമയം തിങ്കളാഴ്ച കെ പി ശശികലയെ തടഞ്ഞാല്‍, അതേ രീതിയില്‍തന്നെ മറുപടി നല്‍കാനാണ് ഹിന്ദു സംഘടനകളുടെ തീരുമാനം എന്നും അറിയുന്നു.
Post Your Comments