ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം മൂലം പുകപടലങ്ങള്‍ നിറഞ്ഞ് ഡല്‍ഹി നഗരം ഒരു ഗ്യാസ് ചേംബർ പോലെ തിളയ്ക്കുകയാണെന്നും കേന്ദ്രം ഉടനെ ഇടപെടണമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ആവശ്യപ്പെട്ടു. അയല്‍ സംസ്ഥാനങ്ങളായ പഞ്ചാബിലെയും ഹരിയാനയിലെയും കൃഷിയിടങ്ങള്‍ തീയിടുമ്പോഴുണ്ടാകുന്ന പുക നിയന്ത്രിക്കാത്തിടത്തോളം ഡൽഹിയിലെ വാഹന നിയന്ത്രണം കേജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.
ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന് പരിമിതമായ സംവിധാനങ്ങളേയുള്ളൂ. അതിനാല്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും കേജ്രിവാള്‍ പറഞ്ഞു. ഡല്‍ഹിയ്ക്ക് സമീപ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലെ വിളകള്‍ കൂട്ടത്തോടെ തീയിടുന്നതും ഇക്കൊല്ലത്തെ ദീപാവലി ആഘോഷവുമാണ് നഗരത്തിലെ അന്തരീകഷ മലിനീകരണത്തിന്റെ തോത് കൂട്ടിയതെന്നാണ് കണക്കാക്കുന്നത്.
അതേസമയം. അന്തരീക്ഷ മലിനീകരണം രൂക്ഷമായി നഗരത്തില്‍ പുക നിറഞ്ഞതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്കൂളുകള്‍ അടച്ചിട്ടു. മൂന്നു മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലെ സ്കൂളുകള്‍ അടച്ചിടാനുള്ള തീരുമാനം പത്തു ലക്ഷം വിദ്യാര്‍ത്ഥികളെയാണ് ബാധിക്കുക.
Post Your Comments