തൃശൂര്‍: വിവാദങ്ങള്‍ക്കൊടുവില്‍ പാര്‍ട്ടിയും പിഎന്‍ ജയന്തനെ കൈവിട്ടു. ആരോപണ വിധേയനായ നഗരസഭാ കൗണ്‍സിലര്‍ പിഎന്‍ ജയന്തനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. വൈകിട്ട് ചേര്‍ന്ന സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിലാണ് തീരുമാനമെടുത്തത്.
ജയന്തനൊപ്പം സംഭവത്തില്‍ ആരോപണവിധേയനായ ബിനേഷിനേയും സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനമാനിച്ചിട്ടുണ്ട്. വടക്കാഞ്ചേരിയില്‍ യുവതിയുടെ ലൈംഗികപീഡന പരാതിയില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന് പറഞ്ഞു. ജയന്തന് കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, ജയന്തന് വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറായി തുടരും. വടക്കാഞ്ചേരി ഏരിയാ കമ്മിറ്റി യോഗത്തില്‍ ജയന്തനെതിരെ സംഘടനാ നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു. പാര്‍ട്ടിയില്‍ നിന്ന് നീക്കണമെന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം. അന്വേഷണം നടത്താതെ പാര്‍ട്ടിക്ക് തീരുമാനം എടുക്കാനാവില്ലെന്നായിരുന്നു നേരത്തെ സൂചിപ്പിച്ചത്.
പിന്നീട് വിഷയം വിവാദമായപ്പോള്‍ തീരുമാനം എടുക്കേണ്ടി വരികയായിരുന്നു. പാര്‍ട്ടി തലത്തിലും പരാതി സംബന്ധിച്ച അന്വേഷണത്തിനായി കമ്മീഷനെ നിശ്ചയിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Post Your Comments