Kerala

എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

തിരുവനന്തപുരം● മെഡിക്കല്‍ കോളേജിലെ 2015 എംബിബിഎസ് ബാച്ചിലെ വിദ്യാര്‍ത്ഥിനിയായ ഷാഹിന (20) സ്വവസതിയില്‍ വച്ച് ആത്മഹത്യ ചെയ്തു. ഇന്നലെ രാവിലെ 11 മണിക്ക് ശേഷം അവര്‍ താമസിച്ചിരുന്ന മ്യൂസിയം ഒസര്‍വേറ്ററി, എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിലാണ് ഷാഹിന തൂങ്ങി മരിച്ചത്.  ഒന്നാം വര്‍ഷ എംബിബിഎസ് പരീക്ഷ കഴിഞ്ഞ് നില്‍ക്കുകയായിരുന്നു ഷാഹിന.

ശുചിത്വ മിഷനിലെ ജീവനക്കാരനായ ഷറഫുദ്ദീന്റേയും നിയമ സഭയിലെ ജീവനക്കാരിയായ നിസയുടേയും മൂത്ത മകളാണ് ഷാഹിന. ഇളയ മകള്‍ ശില്‍പ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയാണ്. ആത്മഹത്യ ചെയ്യുന്ന സമയത്ത് അമ്മുമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വിവരമറിഞ്ഞ നാട്ടുകാരും രക്ഷകര്‍ത്താക്കളും ഉടന്‍ തന്നെ ഷാഹിനയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുമ്പേ മരണമടയുകയായിരുന്നു.

പോസ്റ്റ്‌മോര്‍ട്ടത്തിന് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മെഡിക്കല്‍ കോളേജ് അങ്കണത്തില്‍ പൊതുദര്‍ശനത്തിന് വച്ചതിന് ശേഷം മ്യൂസിയം ഒബ്‌സര്‍വേറ്ററി, എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിലേക്ക് കൊണ്ടു പോയി. അവിടത്തെ പൊതു ദര്‍ശനത്തിന് ശേഷം രാത്രിയോടെ സ്വദേശമായ ബാലരാമപുരം വഴിമുക്ക് ആറാലുംമൂട് ജുമാ മസ്ജിദില്‍ ഖബറടക്കി.

പഠിക്കാന്‍ മിടുക്കിയും വളരെ ഊര്‍ജസ്വലതയുള്ള ഷാഹിനയുടെ മരണം അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. തങ്ങളുടെ പ്രിയ കൂട്ടുകാരിക്ക് അന്തിമോപചാരമര്‍പ്പിക്കുമ്പോള്‍ പല അധ്യാപകരും വിദ്യാര്‍ത്ഥികളും പൊട്ടിക്കരഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button