കൊച്ചി● കൊച്ചിയിലെ ഗുണ്ടാസംഘങ്ങളുടെ ഗോഡ്ഫാദര്‍ സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി.രാജീവ് ആണെന്ന് അഡ്വക്കേറ്റ് എ ജയശങ്കര്‍. ഗുണ്ടാസംഘങ്ങളുടെ തലതൊട്ടപ്പന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ ആണെങ്കില്‍ ഗോഡ്ഫാദര്‍ പി.രാജീവ് ആണെന്ന് ജയശങ്കര്‍ പറഞ്ഞു. ഇരുവരും തമ്മിലുള്ള ബന്ധം പ്രസിദ്ധമാണ്. അര്‍ഹതയും സംശുദ്ധിയുമുള്ള നിരവധി പേര്‍ ഉണ്ടെങ്കിലും സക്കീറിനെ സ്ഥാനത്ത് സംരക്ഷിച്ച് നിര്‍ത്തുന്നത് രാജീവ് ആണെന്നും ജയശങ്കര്‍ പറഞ്ഞു.
സക്കീര്‍ ഒളിവില്‍ കഴിയുന്നത് എവിടെയെന്ന് രാജീവിനറിയാം. ഗണ്ടാത്തലവനായ കറുകപ്പള്ളി സിദ്ദിഖിന്റെ ഭാര്യയെ പാര്‍ട്ടിയുടെ നവമാധ്യമ വിംഗിന്റെ തലപ്പത്ത് നിയോഗിച്ചതും രാജീവിന്റെ താല്‍പര്യപ്രകാരമാണ്. രാജീവ് അറിയാതെ പാര്‍ട്ടിയ്ക്ക് ആരെയും ശിക്ഷിക്കാനോ രക്ഷിക്കാനോ സാധ്യമല്ലെന്നും അതിനാല്‍ ഈ കേസിലെ രാജീവിന്റെ പങ്ക് പുറത്തുവരണമെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments