മനുഷ്യരുടെ അസ്ഥികള്‍ ചേര്‍ത്ത് വച്ചൊരു പള്ളി. അത്ഭുതകരമായ ഈ പള്ളി ഉള്ളത് തെക്ക് പടിഞ്ഞാറന്‍ പോളണ്ടിലെ സ്റ്റാനിസ്ലാവയിലാണ്. മരിച്ചുപോയവരുടെ അസ്ഥികള്‍ കൊണ്ട് ചുമരുകളും മേല്‍ക്കൂരയുമെല്ലാം നിര്‍മ്മിച്ചിരിക്കുന്ന ക്രിസ്ത്യന്‍ പള്ളി ‘സ്‌കള്‍ ചാപ്പലെന്നും’ ‘കപ്ലിക സസ്‌ക്’ എന്നുമെല്ലാമാണ് അറിയപ്പെടുന്നത്. ഈ പള്ളി പണിഞ്ഞിരിക്കുന്നത് സിലഷ്യന്‍ യുദ്ധം, തേര്‍ട്ടി ഇയേഴ്‌സ് യുദ്ധം തുടങ്ങിയ യുദ്ധങ്ങളില്‍ കൊല്ലപ്പെട്ടവരുടെ അസ്ഥികള്‍ ചേര്‍ത്താണ്.
യുദ്ധങ്ങളില്‍ കൊല്ലപ്പെട്ടവരുടേയും പ്ലേഗ്, കോളറ തുടങ്ങിയ രോഗങ്ങള്‍ ബാധിച്ച് മരിച്ചവരുടേതുമടക്കം 24000 പേരുടെ അസ്ഥികളാണ് പള്ളി നിര്‍മ്മിക്കാനായി ഉപയോഗിച്ചിരിക്കുന്നത്. പള്ളിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് 1776 ലാണ്. സെമിത്തേരിയില്‍ നിന്നും മരിച്ചവരുടെ അസ്ഥികള്‍ പുറത്തെടുത്ത് വൃത്തിയാക്കിയാണ് പള്ളി നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ കൊണ്ടാണ് ഈ പള്ളിയുടെ നിര്‍മ്മാണം പൂര്‍ത്തിയായത്.
മേയര്‍, യുദ്ധത്തില്‍ വെടിയേറ്റ് മരിച്ചവര്‍, സിഫിലിസ് വന്ന് മരിച്ചവര്‍ ഇവരുടെയൊക്കെ അസ്ഥികള്‍ കൊണ്ടാണ് അള്‍ത്താര നിര്‍മ്മിച്ചിരിക്കുന്നതും അലങ്കരിച്ചിരിക്കുന്നതും. ഇങ്ങനയൊരു പള്ളിയുടെ നിര്‍മ്മാണത്തിന് പിന്നില്‍ വക്ലാവ് ടോമസെക്ക് എന്ന പുരോഹിതനാണ്. മരിച്ചവര്‍ക്കായുളള സ്മാരകം എന്ന നിലയിലാണ് യുദ്ധങ്ങളിലും രോഗം ബാധിച്ചും മരിച്ചവരുടെ അസ്ഥികളും തലയോട്ടികളും പളളി പണിയാന്‍ കുഴിമാടത്തില്‍ നിന്ന് കുഴിച്ചെടുത്തത്. പുറമേ നിന്ന് നോക്കിയാൽ മറ്റേതൊരു പളളി പോലെ സാധാരണമാണിത്.എന്നാല്‍ അകത്തേക്ക് പ്രവേശിക്കുമ്പോള്‍ കാത്തിരിക്കുന്നത് അസ്ഥി കൊണ്ട് അലങ്കരിച്ച കാഴ്ചയാണ്.
Post Your Comments