KeralaNews

അടിയന്തിര ചികിത്സ തേടിയയാള്‍ക്ക് മെഡിക്കല്‍ കോളേജില്‍ ചികിത്സ നിഷേധിച്ചതായി പരാതി

തിരുവനന്തപുരം : വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആളെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കാതെ മൂന്നു മണിക്കൂര്‍ സമയം ആംബുലൻസിൽ കിടത്തി ചികിത്സ നിഷേധിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് സംഭവം. കൊട്ടിയം സ്വദേശി സനില്‍ കുമാറിനാണ് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്.

ബുധനാഴ്ച രാത്രി മാരാരിക്കുളത്ത് വെച്ച് ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടനെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച സനിലിനെ ബന്ധുക്കളെത്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു.

തിരുവനന്തപുരത്ത് വെന്റിലേറ്റര്‍ സൌകര്യം ഉണ്ടെന്ന് ഉറപ്പ് വരുത്തിയ ശേഷമായിരുന്നു യാത്ര. എന്നാല്‍ തിരുവനന്തപുരത്തെത്തിയപ്പോള്‍ വെന്റിലേറ്റര്‍ സൌകര്യം ഇല്ലെന്നായിരുന്നു അധികൃതര്‍ നല്‍കിയ മറുപടി.

മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷം സുനിലിനെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയി. തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ഇയാളുടെ നില ഗുരുതരമാണെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button