NewsBusiness

250 രൂപയ്ക്ക് ബി.എം.ഡബ്ല്യൂവില്‍ കറങ്ങാം

ന്യൂഡല്‍ഹി ബി.എം.ഡബ്ല്യൂവും ടാക്സിയാകുന്നു. പ്രമുഖ ഓണ്‍ലൈന്‍ ടാക്സി സേവനമായ ഓലയും ബി.എം.ഡബ്ല്യൂ ഇന്ത്യയും തമ്മില്‍ കരാറില്‍ ഒപ്പുവച്ചു. ഇതോടെ ഇനി ഓലയുടെ ആഡംബര ടാക്സി പാര്‍ട്ടണറായി ബി.എം.ഡബ്ല്യൂ മാറും.

ഓലയുടെ ആഡംബര കാര്‍ സേവനമായ ഓല ലക്സിന്റെ ഭാഗമായാണ് നഗരയാത്രകള്‍ക്ക് ഇടപാടുകാര്‍ക്ക് ബി.എം.ഡബ്ല്യൂ കാറുകള്‍ ലഭിക്കുക. 250 രൂപയാണ് മിനിമം നിരക്ക്. തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 20 മുതല്‍ 22 രൂപവരെ നല്‍കണം.

ഡല്‍ഹി, മുംബൈ, ബംഗളൂരു തുടങ്ങിയ മെട്രോ നഗരങ്ങളിലാകും ആദ്യഘട്ടത്തില്‍ ഓല ബി.എം.ഡബ്ല്യൂ കാറുകള്‍ ലഭ്യമാകുക. അടുത്തഘട്ടത്തില്‍ ആഡംബര കാര്‍ സേവനം കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും ഓല ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ പ്രണയ് ജിവരാജ്ക അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button