CricketSports

യുവരാജ് സിംഗ് മയക്കുമരുന്നിന് അടിമയാണോ? വെളിപ്പെടുത്തലിനെതിരെ പരാതിയുമായി യുവരാജിന്റെ അമ്മ

ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിനുനേരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കെതിരെ പ്രതികരിച്ച് യുവരാജിന്റെ അമ്മ രംഗത്ത്. യുവരാജ് കഞ്ചാവിനും മയക്കുമരുന്നിനും അടിമയാണെന്നായിരുന്നു സഹോദരന്റെ മുന്‍ ഭാര്യ അകാന്‍ഷ ശര്‍മ്മയുടെ വെളിപ്പെടുത്തല്‍. യുവരാജിന്റെ അമ്മ ഷബ്നം സിംഗ് സഹോദരഭാര്യക്കെതിരെ പൊലീസിനെ സമീപിക്കാനൊരുങ്ങുകയാണ്.

ഇല്ലാത്ത ആരോപണങ്ങള്‍ ഉയര്‍ത്തി തന്റെ കുടുംബത്തിന്റെ അഭിമാനത്തിന് കോട്ടം തട്ടിച്ചെന്നാണ് അമ്മ ആരോപിക്കുന്നത്. തന്റെ മകന്‍ അങ്ങനെയല്ലെന്നാണ് അമ്മ പറയുന്നത്. താന്‍ യുവരാജിന്റെ കുടുംബത്തോടൊപ്പമിരുന്നാണ് കഞ്ചാവ് ഉപയോഗിച്ചെതെന്നായിരുന്നു സഹോദരന്റെ മുന്‍ ഭാര്യയുടെ വെളിപ്പെടുത്തല്‍.

ഞാന്‍ എന്റെ ഭര്‍ത്താവിനോടും അദ്ദേഹത്തിന്റെ സഹോദരന്‍ യുവരാജ് സിംഗിനുമൊപ്പം പുകവലിച്ചിട്ടുണ്ട്. യുവരാജ് കഞ്ചാവ് വലിക്കാറുണ്ടെന്ന് അദ്ദേഹം തന്നെപറഞ്ഞതായും യുവതി വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button