കോട്ടയം : നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍പ്പെട്ട് യുവാവ് മരിച്ചു. വൈപ്പിന്‍ കൊപ്രാപ്പറമ്പില്‍ അമര്‍നാഥ് (അതുല്‍-19) ആണ് മരിച്ചത്. ഹൂബ്ലി – കൊച്ചുവേളി ട്രെയിനില്‍ യാത്ര ചെയ്തിരുന്ന അമര്‍നാഥ് എറണാകുളത്ത് ഇറങ്ങേണ്ടതായിരുന്നു. ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. ഈറോഡില്‍ പോളിടെക്‌നിക് വിദ്യാര്‍ഥിയാണ് അമര്‍നാഥ്.
Post Your Comments