തിരുവനന്തപുരം: കൂട്ടമാനഭംഗത്തിന് ഇരയായ വീട്ടമ്മയെ പിന്തുണച്ച് പൊട്ടിത്തെറിച്ച് പൂഞ്ഞാര്‍ എംല്‍എ പിസി ജോര്‍ജ് രംഗത്ത്. വെടിവച്ചു കൊല്ലണം ഈ പട്ടികളെ.. എന്നാണ് ഫേസ്ബുക്കിലൂടെ അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്.സിപിഐ(എം) വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ പി എന്‍ ജയന്തനും കൂട്ടരുമാണ് തന്നെ കൂട്ടബലാത്സംഗം ചെയ്തതെന്നാണ് യുവതി തിരുവനന്തപുരത്ത് വ്യക്തമാക്കിയത്.
ക്രിമിനല്‍ കേസുകളില്‍ എങ്കിലും രാഷ്ട്രീയ ഇടപെടലുകളും, പൊലീസിലെ അനാസ്ഥയും ഒഴിവാക്കിയില്ലെങ്കില്‍ ജനം നിയമം കയ്യിലെടുക്കും. അവര്‍ക്കൊപ്പം ഞാനും ഉണ്ടാകും. എന്നും പി.സി കൂട്ടിച്ചേര്‍ക്കുന്നു.ഇന്ന് പത്രസമ്മേളനത്തിലൂടെ വീട്ടമ്മ നേരിട്ട് മാദ്ധ്യമങ്ങളുമായി സംസാരിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഉള്‍പെടെ പ്രതിഷേധം കത്തിപ്പടരുകയാണ്. പ്രതികള്‍ ഭീഷണിപ്പെടുത്തി മൊഴി മാറ്റിച്ചെന്ന് പരാതിക്കാരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
തന്റെ മേല്‍ പൊലീസില്‍ നിന്നും കടുത്ത സമ്മര്‍ദ്ദമാണ് ഉണ്ടായത്. തിരുത്തിപ്പറയേണ്ട മൊഴി പഠിപ്പിച്ചത് പൊലീസ് സ്റ്റേഷനില്‍ വച്ചാണ്. തുടര്‍ന്നാണ് മജിസ്ട്രേറ്റിനു മൊഴി നല്‍കിയതെന്നും അവര്‍ പറഞ്ഞിരിക്കുന്നത്.പി.സി. ജോര്‍ജിനെപ്പോലെ തന്നെ നിരവധി ആളുകള്‍ വീട്ടമ്മയ്ക്ക് പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ട്.
Post Your Comments