ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 20 പേര് കൊല്ലപ്പെട്ടു. സിഗ്നല്‍ തകരാറിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്. നിര്‍ത്തിയിട്ട ട്രെയിനിന് പിന്നില്‍ മറ്റൊരു ട്രെയിന്‍ വന്ന് ഇടിക്കുകയായിരുന്നു.
റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് അപകടം ഉണ്ടാകുന്നത്. റെയില്‍വേ സ്റ്റേഷനില്‍ നിന്നും സിഗ്നല്‍ നല്‍കുന്നതിലുണ്ടായ പിഴവാണ് അപകടത്തിന് ഇടയാക്കിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അപകടത്തില്‍ 50 ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാവിലെയോടെയാണ് അപകടം നടക്കുന്നത്. അത്ര വേഗതയില്ലാതിരുന്നതു കൊണ്ടാണ് മരണസംഖ്യ കൂടാതിരുന്നത്. ഇടിയുടെ ആഘാതത്തില്‍ ട്രെയിനുകളിലെ മൂന്ന് ബോഗികള്‍ പൂര്‍ണമായും തകര്‍ന്നു. ഏകദേശം 1000-ഓളം യാത്രക്കാര്‍ ഇരു ട്രെയിനുകളിലുമായി ഉണ്ടായിരുന്നു.
ബോഗിക്കുള്ളില്‍ കുടുങ്ങിക്കിടന്നവരെ രക്ഷാപ്രവര്‍ത്തകര്‍ ഏറെ കഷ്ടപ്പെട്ടാണ് പുറത്തെടുത്തത്. അപകടത്തെ തുടര്‍ന്ന് കറാച്ചിയിലൂടെയുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു.
Post Your Comments