തിരുവനന്തപുരം: തീവ്രവാദം തടയാനായി കേരളത്തിൽ തീവ്രവാദ വിരുദ്ധസേന രൂപീകരിക്കണമെന്ന് ബിജെപി സംസ്ഥാനഅധ്യക്ഷൻ കുമ്മനം രാജശേഖരൻ. കേരളത്തിൽ തീവ്രവാദപ്രവർത്തനങ്ങൾ വർദ്ധിക്കുകയാണ്. അതിന് തെളിവാണ് മലപ്പുറത്തുണ്ടായ സ്ഫോടനം. നിരവധി തീവ്രവാദ ഗ്രൂപ്പുകളുടെ സ്ലീപ്പിംഗ് സെല്ലുകള്‍ കേരളത്തിൽ ഉണ്ട്. കേരളത്തിൽ മുൻപ് നടന്ന തീവ്രവാദപ്രവർത്തനങ്ങൾ ശരിയായി അന്വേഷിക്കാത്തതിന്റെ ഫലമാണിതെന്നും ഭരണാധികാരികളാണ് ഉത്തരവാദികളെന്നും കുമ്മനം അഭിപ്രായപ്പെട്ടു.
മലപ്പുറത്തുണ്ടായ പൈപ്പ് ബോംബ് കേസ് മുതൽ കേരളത്തിൽ നടന്ന എല്ലാ തീവ്രവാദ കേസുകളും തമ്മിൽ ബന്ധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു .മാറാട് കേസിലെ ഗൂഡാലോചനയെപ്പറ്റി അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട പ്രത്യേക സംഘത്തെ പിരിച്ചുവിട്ടത് തീവ്രവാദികൾക്ക് വളരാനുള്ള സാഹചര്യമുണ്ടാക്കി നൽകിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Post Your Comments