
തിരുവനന്തപുരം: ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റും യുവതികളുടെ വാര്‍ത്താ സമ്മേളനവും കത്തി ജ്വലിക്കുകയാണ്. സിപിഐഎം കൗണ്‍സിലര്‍ക്ക് ഇനി രക്ഷയില്ല. കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെടി ജലീല്‍ അറിയിച്ചു. സിപിഐഎം കൗണ്‍സിലറുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം ബലാത്സംഗം ചെയ്തെന്ന യുവതിയുടെ പരാതിയില്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് ജലീല്‍ വ്യക്തമാക്കിയത്.
ഒരു സ്ത്രീ സുരക്ഷിതയല്ലെന്ന് പറഞ്ഞാല്‍ നാട് സുരക്ഷിതമല്ലെന്നാണ് അര്‍ത്ഥമെന്നും ജലീല്‍ പറയുന്നു. നടപടിക്ക് രാഷ്ട്രീയം ഒരു തടസമാകില്ലെന്നും ജലീല്‍ വ്യക്തമാക്കി. വടക്കാഞ്ചേരിയിലെ സിപിഐഎം കൗണ്‍സിലര്‍ ജയന്തന് ഉള്‍പ്പെടെ നാലുപേരാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന് യുവതി വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു.
രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് ഇല്ലാതാക്കുകയായിരുന്നു. പരാതിയുമായി ചെന്ന പോലീസ് സ്റ്റേഷനില്‍ നിന്നും പീഡനമാണ് ഏറ്റുവാങ്ങേണ്ടി വന്നതെന്നും യുവതി വെളിപ്പെടുത്തിയിട്ടുണ്ട്.
Post Your Comments